തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും പാളിച്ചയാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോഗ്യവകുപ്പ് ബോധപൂര്‍വം കൊവിഡ് ഡാറ്റ മറച്ചവയ്ക്കുന്നുവെന്നും വിദഗ്‌ധ സമിതിയില്‍ ഭിന്നതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ഭിന്നത കാരണമാണ് വിദഗ്‌ധ സമിതി യോഗത്തിന്‍റെ മിനുട്ട്സ് പോലും പുറത്തുവിടാത്തത്. സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളില്‍ 75 ശതമാനവും ആന്റിജന്‍ ടെസ്റ്റാണ്. ഇത് വിശ്വാസ്യ യോഗ്യമല്ല.
ALSO READ: മുട്ടില്‍ മരംമുറി കേസ്: അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പുറത്ത്
വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തണം. ആരോഗ്യവകുപ്പില്‍ അമിതമായ ജോലിഭാരമാണെന്നും സതീശന്‍ പറഞ്ഞു.
തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാതൃകയുമാണ് പ്രതിപക്ഷ നേതാവ് ബുധനാഴ്‌ച വാര്‍ത്താസമ്മളനത്തിനെത്തിയത്.
കേരളത്തിലെ കൊവിഡ് ഡാറ്റയില്‍ പലതും ഒളിപ്പിക്കുകയാണ്. കൊവിഡ് വിദഗ്‌ധ സമിതി പുനസംഘടിപ്പിക്കണമെന്നും സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.