ETV Bharat / state

സംസ്ഥാനത്ത് പുതിയ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ - പരിശോധനാ മാനദണ്ഡങ്ങൾ

ജലദോഷം ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയാൽ വൈറസ് പരിശോധന നടത്താൻ പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങളിൽ പറയുന്നു. നേരത്തെ നേരിയ ലക്ഷണങ്ങളുള്ളവരോട് നിരീക്ഷണത്തിൽ പോകാനായിരുന്നു നിർദേശിച്ചിരുന്നത്.

പുതിയ കൊവിഡ് പരിശോധന മാനദണ്ഡങ്ങൾ  തിരുവനന്തപുരം  Kerala health department change Covid protocol  Covid test protocol in kerala update  thiruvananthapuram  പരിശോധനാ മാനദണ്ഡങ്ങൾ  കൊറോണ
സംസ്ഥാനത്ത് പുതിയ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ
author img

By

Published : Aug 17, 2020, 11:20 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാനദണ്ഡങ്ങൾ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. പരമാവധി പരിശോധന നടത്തി രോഗികളെ കണ്ടെത്താനാണ് ശ്രമം. കൊവിഡ് സമ്പർക്കവ്യാപനം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണ് പരിശോധനാ സംവിധാനത്തിൽ മാറ്റം വരുത്തുന്നത്. കൊവിഡ് ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രകടമാകുന്ന രോഗികളിലും പരിശോധന നടത്താനാണ് തീരുമാനം.

ജലദോഷം പോലെ ചെറിയ ലക്ഷണം ഉള്ളവരെ അഞ്ച് ദിവസത്തിന് ശേഷം ആന്‍റിജൻ പരിശോധനക്ക് വിധേയരാക്കും. നേരത്തെ നേരിയ ലക്ഷണങ്ങളുള്ളവരോട് നിരീക്ഷണത്തിൽ പോകാനായിരുന്നു നിർദേശിച്ചിരുന്നത്. രോഗലക്ഷങ്ങൾ ഒന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിലാണ് പരിശോധനാ സംവിധാനം ശക്തമാക്കുന്നത്. ശ്വാസംമുട്ടൽ അടക്കമുള്ള കടുത്ത ലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ ഉടൻ തന്നെ സ്രവപരിശോധനയായ ആർടിപിസിആർ നടത്തണം. കണ്ടെയ്ൻമെന്‍റ് സോൺ പോലുള്ള നിയന്ത്രിത മേഖലകളിൽനിന്ന് എത്തുന്നവരെയും ആന്‍റിജൻ പരിശോധനക്ക് ഉടനെ വിധേയമാക്കും. 60 വയസ്സിന് മുകളിലുള്ളവരും കുട്ടികളും രോഗലക്ഷണവുമായി ആശുപത്രിയിൽ എത്തിയാൽ ആന്‍റിജൻ പരിശോധന ചെയ്യാൻ നിർദേശമുണ്ട്. പരമാവധി പരിശോധന വേഗത്തിൽ നടത്താനും ആരോഗ്യ വകുപ്പിന്‍റെ പുതിയ മാനദണ്ഡങ്ങളിൽ പ്രതിപാദിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.