ETV Bharat / state

Kerala Govt Approves Graphene Pilot Production Facility : സംസ്ഥാനത്ത് 237 കോടി ചെലവില്‍ ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കും; മന്ത്രിസഭ തീരുമാനം - Seeking loan from Kinfra

Graphene Pilot Production Facility : ഗ്രാഫീന്‍ ഉത്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുവാന്‍ മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ യൂണിറ്റാകും ഇപ്പോള്‍ ആരംഭിക്കുക

Cabinet Decisions  Graphene pilot production facility  Kerala Cabinet  ഡിജിറ്റല്‍ യുണിവേഴ്‌സിറ്റി  Digital University  ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി  മന്ത്രിസഭാ യോഗം  Cabinet meeting  കിന്‍ഫ്ര  Kinfra  Seeking loan from Kinfra
Cabinet To Set Up Graphene Pilot Production Facility
author img

By ETV Bharat Kerala Team

Published : Oct 25, 2023, 8:09 PM IST

Updated : Oct 25, 2023, 9:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ യുണിവേഴ്‌സിറ്റി വഴി ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു (Kerala Govt Approves Graphene Pilot Production Facility). ഇതിനായി 237 കോടി രൂപ ചെലവാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കിന്‍ഫ്രയില്‍ നിന്നും വായ്‌പ തേടിയാകും പദ്ധതി നടപ്പിലാക്കുക. കിന്‍ഫ്രയാകും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. പദ്ധതിക്കായി ആഗോള തലത്തില്‍ താത്പര്യ പത്രം ക്ഷണിക്കാനുള്ള ചുമതലയും ഡിജിറ്റല്‍ യുണിവേഴ്‌സിറ്റിക്കാണ്.

ഡിജിറ്റില്‍ യുണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പിലെയും ഐ ടി വകുപ്പിലെയും കിന്‍ഫ്രയിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിങ് കമ്മിറ്റിയും രുപീകരിക്കും. 2022-23 ലെ ബജറ്റിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഗ്രാഫീന്‍ ഉത്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുവാന്‍ മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ യൂണിറ്റാകും ഇപ്പോള്‍ ആരംഭിക്കുക. ഇതിനായി ഗ്രാഫീന്‍ അധിഷ്‌ഠിത സാങ്കേതിക വിദ്യ വികസനത്തിനായി രുപീകരിച്ച ഇന്ത്യ ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രാഫിന്‍ ഗവേഷണ കേന്ദ്രവും പ്രാരംഭ ഘട്ടത്തിലാണ്.

മറ്റ് തീരുമാനങ്ങള്‍: പൊതുവിദ്യാഭ്യാസ വകുപ്പില്‍ 15 താത്കാലിക ക്ലാര്‍ക്ക് തസ്‌തികയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. മികവ് പുലര്‍ത്തിയ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കിയവര്‍ക്കാണ് കാലാവധി നീട്ടി നല്‍കി തീരുമാനമായത്. സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന നിയമിതരായവര്‍ക്കാണ് തസ്‌തികയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയത്.

2023-24 വര്‍ഷത്തേക്ക് പേവിഷ പ്രതിരോധ മരുന്നായ ഇക്വിന്‍ ആന്‍റി ഇമ്യൂണോ ഗ്ലോബുലിന്‍ വാങ്ങാനും മന്ത്രിസഭായോഗം അനുമതി നല്‍കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് മരുന്ന് വാങ്ങുക. പിന്നാക്ക വിഭാഗം കോര്‍പ്പറേഷന് 1000 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്‍റി അനുവദിച്ചു. ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ പദ്ധതികള്‍ വിപുലമാക്കാനായാണ് തുക അനുവദിച്ചത്.

ദേശീയ സഫായി കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്‍റെ പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിന് കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്‍റി അനുവദിച്ചു.

ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്: ചൈനയിലെ ഹാങ്ങ്‌ചോവില്‍ നടന്ന 19-ാം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാന്‍ ഒക്‌ടോബര്‍ 18 ന്‌ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരില്‍ നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാനുള്ള മന്ത്രിസഭ തീരുമാനം. 25 ലക്ഷം രൂപയാകും സ്വർണ മെഡൽ ജേതാക്കള്‍ക്ക് ലഭിക്കുക. വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയും നല്‍കും.

ALSO READ: ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Last Updated : Oct 25, 2023, 9:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.