ETV Bharat / state

മന്ത്രിമാർ ഹൈടെക്ക് ആകുന്നു ; വാർത്താസമ്മേളനങ്ങൾക്ക് ഇനി ടെലി പ്രോംപ്‌റ്റർ - വാർത്തസമ്മേളനം

മന്ത്രിമാര്‍ എഴുതി തയ്യാറാക്കിയ നോട്ടുമായാണ് സാധാരണ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്താറ്. എന്നാല്‍ ടെലി പ്രോംപ്‌റ്റർ സജ്ജീകരിക്കുന്നതോടെ ഇനി നോക്കി വായിക്കാനാകും

kerala government decides to buy tele prompter to P.R chamber for press meets  kerala government  press meet  tele prompter  P.R chamber  ടെലി പ്രോംപ്‌റ്റർ  വാർത്തസമ്മേളനം  പി.ആര്‍ ചേമ്പർ
മന്ത്രിമാർ ഹൈടെക്ക് ആകുന്നു; വാർത്തസമ്മേളനങ്ങൾക്ക് ഇനി ടെലി പ്രോംപ്‌റ്റർ
author img

By

Published : Sep 25, 2021, 8:27 PM IST

തിരുവനന്തപുരം : കയ്യിലിരിക്കുന്ന കടലാസ് നോക്കി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി സംസ്ഥാന മന്ത്രിമാർ ഹൈടെക്ക് ആകുന്നു. മന്ത്രിമാരുടെ വാര്‍ത്താസമ്മേളനങ്ങള്‍ നടക്കുന്ന പി.ആര്‍ ചേംബറിലേക്ക് ടെലി പ്രോംപ്‌റ്റർ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനമായി.

ഇതിനായി 6.26 ലക്ഷം രൂപ സര്‍ക്കാരിന്‍റെ പ്രചാരണ വിഭാഗമായ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വകുപ്പിന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനങ്ങളാണ് അധികവും. പി.ആര്‍ ചേംബറില്‍ മന്ത്രിമാര്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്താറുണ്ടെങ്കിലും ക്യാമറകള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.

Also Read: കെ-റെയിലുമായി മുന്നോട്ട്,നോക്കുകൂലി സാമൂഹ്യവിരുദ്ധം : മുഖ്യമന്ത്രി

മന്ത്രിമാര്‍ എഴുതി തയ്യാറാക്കിയ നോട്ടുമായാണ് സാധാരണ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് എത്താറ്. എന്നാല്‍ ടെലി പ്രോംപ്‌റ്റർ സജ്ജീകരിക്കുന്നതോടെ ഇനി നോക്കി വായിക്കാനാകും. ഇതോടെ മന്ത്രിമാരും കൂടുതല്‍ ഹൈടെക് ആകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരാണ് പി.ആര്‍ ചേംബറില്‍ വാര്‍ത്താസമ്മേളനത്തിന് എത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.