തിരുവനന്തപുരം: സംസ്ഥാനം നേരിടുന്നത് വന്‍ദുരന്തമാണെന്നും ആശങ്കപ്പെടാതെ ഒറ്റക്കെട്ടായി നേരിടാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുവെങ്കിലും സാധ്യമായ എല്ലാ പ്രവര്‍ത്തനവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇതിനിടെ ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യാജ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യന്ത്രി മുന്നറിയിപ്പ് നല്‍കി. 80ഓളം ഉരുള്‍പൊട്ടലുകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് .
ഡാമുകളുടെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല. ഇടുക്കി ഡാമില്‍ 35ശതമാനം സംഭരണ ശേഷി മാത്രമാണ് എത്തിയിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ മുന്നറിയിപ്പുകള്‍ പാലിക്കണം. ഇത്തരം മേഖലകളിലേക്ക് സന്ദര്‍ശനം ഒഴിവാക്കണം. കനത്ത മഴയില്‍ കെ.എസ്.ഇബിക്ക് 15060 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഒന്‍പത് സബ്‌സ്‌റ്റേഷനുകള്‍ അടച്ചിട്ടു. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ശനി,ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിർദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.