തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടർമാർക്ക് എതിരെ നടപടി എടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കല്‍ കോളജുകളിലും ഡോക്ടർമാർ ഇന്ന് കൊവിഡ് ഇതര ഒ.പി ബഹിഷ്കരിക്കും. രാവിലെ 8 മുതല്‍ 10 വരെയാണ് ബഹിഷ്കരണം. നടപടി പിൻവലിച്ചില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒ.പി ബഹിഷ്ക്കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ പുഴുവരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫീസർ ഡോ. അരുണ ഉൾപ്പടെയുള്ളവരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരത്തിലാണ്.