ETV Bharat / state

സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 15 മരണം - കേരളാ കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്.

kerala covid updates  കേരളാ കൊവിഡ് കണക്കുകൾ  കേരളാ കൊവിഡ്  covid today
സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 15 മരണം
author img

By

Published : Mar 18, 2021, 6:12 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 173 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1643 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 15 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4450 ആയി. 2119 പേർ രോഗമുക്തി നേടിയപ്പോൾ 25,158 പേർ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്. ഇതുവരെ ആകെ 1,25,05,085 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (101), സൗത്ത് ആഫ്രിക്ക (4), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 96 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട്- 213, തിരുവനന്തപുരം- 200, കൊല്ലം- 188, എറണാകുളം- 184, കണ്ണൂര്‍- 161, കോട്ടയം- 158, പത്തനംതിട്ട- 148, മലപ്പുറം- 146, തൃശൂര്‍- 131, ആലപ്പുഴ- 121, കാസര്‍കോട്- 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

കോഴിക്കോട്- 188, തിരുവനന്തപുരം- 132, കൊല്ലം- 182, എറണാകുളം- 177, കണ്ണൂര്‍ -108, കോട്ടയം- 152, പത്തനംതിട്ട- 134, മലപ്പുറം- 138, തൃശൂര്‍- 123, ആലപ്പുഴ- 115, കാസര്‍കോട് - 100, പാലക്കാട്- 24, ഇടുക്കി- 49, വയനാട്- 21 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍- 9, പത്തനംതിട്ട- 3, എറണാകുളം- 2, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 114, കൊല്ലം- 98, പത്തനംതിട്ട- 206, ആലപ്പുഴ- 116, കോട്ടയം- 105, ഇടുക്കി- 72, എറണാകുളം- 206, തൃശൂര്‍- 200, പാലക്കാട്- 60, മലപ്പുറം- 175, കോഴിക്കോട്- 315, വയനാട്- 75, കണ്ണൂര്‍- 286, കാസര്‍കോട്- 91 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,31,924 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,28,032 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 3892 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 459 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. രണ്ടു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.