ETV Bharat / state

സംസ്ഥാനത്ത് 16,229 പേർക്ക് കൂടി കൊവിഡ് ; 135 മരണം - covid cases in kerala

covid kerala  kerala covid today  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  covid cases in kerala  corona cases in kerala
സംസ്ഥാനത്ത് 16,229 പേർക്ക് കൂടി കൊവിഡ് ; 135 മരണം
author img

By

Published : Jun 4, 2021, 6:01 PM IST

Updated : Jun 4, 2021, 6:54 PM IST

17:33 June 04

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

സംസ്ഥാനത്ത് 16,229 പേർക്ക് കൂടി കൊവിഡ് ; 153 മരണം
covid kerala  kerala covid today  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  covid cases in kerala  corona cases in kerala
സംസ്ഥാനത്ത് 16,229 പേർക്ക് കൂടി കൊവിഡ് ; 135 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് 16,229 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി.

15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്.  

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 2300, തിരുവനന്തപുരം- 2007, പാലക്കാട്- 1925, കൊല്ലം- 1717, എറണാകുളം- 1551, തൃശൂര്‍- 1510, ആലപ്പുഴ- 1198, കോഴിക്കോട്- 1133, കോട്ടയം- 636, കണ്ണൂര്‍- 621, പത്തനംതിട്ട- 493, ഇടുക്കി- 474, കാസര്‍കോട്- 392, വയനാട്- 272 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 2245, തിരുവനന്തപുരം- 1845, പാലക്കാട്- 1323, കൊല്ലം- 1708, എറണാകുളം- 1510, തൃശൂര്‍- 1489, ആലപ്പുഴ- 1191, കോഴിക്കോട്- 1111, കോട്ടയം- 606, കണ്ണൂര്‍- 559, പത്തനംതിട്ട- 481, ഇടുക്കി- 458, കാസര്‍കോട്- 382, വയനാട്- 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ 

കണ്ണൂര്‍- 15, തിരുവനന്തപുരം- 8, തൃശൂര്‍, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസര്‍കോട് 5 വീതം, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കോട്ടയം- 3, മലപ്പുറം- 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 2507, കൊല്ലം- 2378, പത്തനംതിട്ട- 849, ആലപ്പുഴ- 1808, കോട്ടയം- 983, ഇടുക്കി- 863, എറണാകുളം- 6149, തൃശൂര്‍- 1726, പാലക്കാട്- 3206, മലപ്പുറം- 2840, കോഴിക്കോട്- 1230, വയനാട്- 55, കണ്ണൂര്‍- 870, കാസര്‍കോട്- 396 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,93,284 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,57,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 35,605 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2934 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 872 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 4, 2021, 6:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.