തിരുവനന്തപുരം: കാബൂളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിലേക്കെത്തിച്ച നടപടി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിനായി കാബൂളിൽ പ്രവർത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.
പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രാലയത്തോടുമുള്ള നന്ദി ട്വിറ്റർ വഴി അറിയിച്ച പ്രധാനമന്ത്രി സഹായം ആവശ്യമുള്ള മലയാളികൾക്ക് നോർക്ക റൂട്ട്സുമായി ബന്ധപ്പെടാമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
അഫ്‌ഗാൻ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഞായറാഴ്ച മൂന്ന് വ്യത്യസ്ത വിമാനങ്ങളിലായി 329 ഇന്ത്യൻ പൗരന്മാരും രണ്ട് അഫ്‌ഗാൻ നിയമനിർമാതാക്കളുമുൾപ്പെടെ 400ഓളം പേർ കാബൂളിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു.
യുഎസ്, ഖത്തർ, താജിക്കിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുമായി ചേർന്നാണ് ഇന്ത്യ രക്ഷാദൗത്യം നടത്തുന്നത്.
Also Read: അഫ്‌ഗാൻ രക്ഷാദൗത്യം: 330 ഇന്ത്യക്കാരെ ഇതുവരെ തിരികെയെത്തിച്ചു