ETV Bharat / state

ജനങ്ങളുടെ ജീവിതം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യമെന്ന് മുഖ്യമന്ത്രി - pinarayi vijayan indepence message news

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന കാഴ്‌ചപ്പാടുകൾ എത്രത്തോളം ഫലവത്താക്കാൻ ഏഴര പതിറ്റാണ്ടു കാലത്ത് കഴിഞ്ഞുവെന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അർഥപൂർണമാകുന്നത് എന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.

മഹാമാരിയിൽ ആളുകളുടെ ജീവൻ സംരക്ഷിക്കണം പിണറായി വാർത്ത  സ്വാതന്ത്ര്യദിന സന്ദേശം പിണറായി വിജയൻ വാർത്ത  ഇന്ത്യ സ്വാതന്ത്ര്യദിനം കേരളം ആഘോഷം വാർത്ത  സ്വാതന്ത്ര്യദിനം കേരള മുഖ്യമന്ത്രി വാർത്ത  പിണറായി വിജയൻ മുഖ്യമന്ത്രി വാർത്ത  flag tvm central stadium kerala cm news  pinarayi vijayan indepence message news  kerala chief minister indepence day 2021 news
സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി
author img

By

Published : Aug 15, 2021, 10:53 AM IST

Updated : Aug 15, 2021, 1:38 PM IST

തിരുവനന്തപുരം: സ്വാതന്ത്ര്യലബ്‌ധിയുടെ ദീപ്‌തസ്‌മരണകൾ ഉയർത്തി തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരേഡ്. കഴിഞ്ഞ 75 വർഷം കൊണ്ട് നേടിയിട്ടുള്ള പുരോഗതികൾക്കിടയിലും എവിടെയാണ് നാമിപ്പോൾ എത്തിനിൽക്കുന്നത് എന്നത് ചിന്തനീയമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

'സ്വാതന്ത്ര്യത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കാനും അർഥവത്താക്കാനും എന്തുചെയ്യാനാകും എന്ന ചിന്തയാണ് ഇന്ത്യയെ സ്നേഹിക്കുന്നവരെ നയിക്കേണ്ടത്. ഈ മഹാമാരിയുടെ ഇടയിൽ ആളുകളുടെ ജീവൻ സംരക്ഷിക്കുക എന്നതാവണം പ്രഥമപരിഗണന.

Also Read: ആത്മനിർഭർ ഭാരത് സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിൽ: പ്രധാനമന്ത്രി

ഭരണഘടനാ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിജ്ഞയാണ് ഈ ദിനത്തിൽ എടുക്കേണ്ടത് എന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന കാഴ്‌ചപ്പാടുകൾ എത്രത്തോളം ഫലവത്താക്കാൻ ഏഴര പതിറ്റാണ്ടു കാലത്ത് കഴിഞ്ഞുവെന്ന് പരിശോധിക്കുക കൂടി ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യദിനാഘോഷം അർഥപൂർണമാകുന്നത്.

സ്വാതന്ത്ര്യദിന പ്രൗഢിയിൽ കേരളവും

തുല്യതയും സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളും മൗലികമാണെന്ന് ഭരണഘടന രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷതയും സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടും നാനാത്വത്തിൽ ഏകത്വം എന്ന ബഹുസ്വരതയുടെ സമീപനങ്ങളുമാണ് അതിന്‍റെ കരുത്ത്.'

സ്വാതന്ത്ര്യത്തെ അമൃതവുമായി ചേർത്തുവച്ചത് മഹാകവി കുമാരനാശാനെന്ന് മുഖ്യമന്ത്രി

രബീന്ദ്രനാഥ ടാഗോറിന്‍റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കവിതയും ജവഹർലാൽ നെഹ്റുവിന്‍റെ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി പ്രസംഗവും ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ദേശീയതലത്തിൽ ആസാദി കാ അമൃത് മഹോത്സവ് ആയാണ് സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.

'സ്വാതന്ത്ര്യം തന്നെയമൃതം

സ്വാതന്ത്ര്യം തന്നെ ജീവിതം

പാരതന്ത്ര്യം മാനികൾക്ക്‌

മൃതിയെക്കാൾ ഭയാനകം-' സ്വാതന്ത്ര്യത്തെ അമൃതം എന്ന പദവുമായി ആദ്യമായി ചേർത്തുവച്ചത് മലയാളത്തിന്‍റെ മഹാകവി കുമാരനാശാനാണെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തിയ ശേഷം വിവിധ സേനകളുടെ അഭിവാദ്യം സ്വീകരിച്ചു. വായുസേനയുടെ ഹെലികോപ്റ്റർ പുഷ്‌പവൃഷ്‌ടി നടത്തി.

സിആർപിഎഫ്, കെഎപി ഒന്നും മൂന്നും ബെറ്റാലിയനുകൾ, വനിതാ കമാൻഡോകൾ, തിരുവനന്തപുരം സിറ്റി പൊലീസ്, എൻസിസി എന്നീ സേനകളുടെ പ്ലറ്റൂണുകൾ ഉൾപ്പെട്ട ഡാഡ് ഫോൺ മുഖ്യമന്ത്രി പരിശോധിച്ചു. കേരള ആംഡ് പൊലീസ് രണ്ടാം ബറ്റാലിയനിലെ കമാൻഡന്‍റ് ആനന്ദ് ആർഐപിഎസ് ആയിരുന്നു പരേഡ് കമാൻഡർ.

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും മുതിർന്ന പൗരൻമാർക്കും പ്രവേശനം ഉണ്ടായിരുന്നില്ല.

കൊല്ലത്ത് മന്ത്രി കെ.എൻ ബാലഗോപാൽ, പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ, കോട്ടയത്ത് മന്ത്രി വി.എൻ വാസവൻ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് മന്ത്രി പി. രാജീവ്, തൃശൂരിൽ മന്ത്രി കെ. രാജൻ, പാലക്കാട്ട് മന്ത്രി കെ. കൃഷ്‌ണൻകുട്ടി, മലപ്പുറത്ത് മന്ത്രി വി. അബ്‌ദുറഹ്‌മാൻ, കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ, വയനാട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കണ്ണൂരിൽ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ പതാക ഉയർത്തി.

Last Updated : Aug 15, 2021, 1:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.