തിരുവനന്തപുരം: സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നു എന്നത് കുരുട്ട് രാഷ്ട്രീയക്കാരുടെ പ്രചരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ ആ അഭിപ്രായമില്ല. അതിഥി ദേവോ ഭവ എന്നത് എഴുതി വക്കാനുള്ളതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഭക്ഷണമെത്തിച്ചു എന്ന വാര്‍ത്ത കണ്ടു. ഇതില്‍ സത്യമില്ല. അവിടയുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കിയിരുന്നു. സമൂഹ അടുക്കളയിലെ ഭക്ഷണം വേണ്ട എന്ന് തൊഴിലാളികള്‍ പറഞ്ഞു. അതുകൊണ്ടാണ് കിറ്റ് നല്‍കിയത്. സ്ഥിതി പരിശോധിക്കണം. അല്ലാതെ നടപടികളെ മോശമാക്കുന്ന പ്രചരണം നടത്തരുത്. ആര്‍.എസ്.എസ് പത്രങ്ങളിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.