തിരുവനന്തപുരം: കുടുംബശ്രീക്ക് പ്രാധാന്യം നൽകി രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1000 കോടിയുടെ വായ്പ നൽകും. നാല് ശതമാനം പലിശ നിരക്കിലാണ് വായ്‌പ നൽകുന്നത്. ജീവനോപാദികൾ നഷ്‌ടപ്പെട്ട വനിതകൾക്ക് പ്രത്യേക തൊഴിൽ പരിശീലനം നൽകും. 10000 ഓക്‌സിലറി അയൽക്കൂട്ടങ്ങൾ ആരംഭിക്കും. കാർഷിക മൂല്യ വർധിത ഉൽപന്ന യൂണിറ്റുകൾ ആരംഭിക്കും. കുടുംബശ്രീ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്ന യൂണിറ്റുകള്‍ക്ക് 10 കോടി. കുടുംബശ്രീ ഉപജീവന പാക്കേജിന്റെ വിഹിതം കോവിഡ് പശ്ചാത്തലത്തില്‍ 100 കോടി രൂപയാക്കി ഉയര്‍ത്തി.
70,000 ത്തോളം വനിതാ സംഘകൃഷി ഗ്രൂപ്പുകളിലൂടെ തരിശുരഹിത കേരളം സൃഷ്‌ടിക്കാനും ഭക്ഷ്യ സ്വയംപര്യാപ്‌തത ഉറപ്പ് വരുത്താനും കാർഷിക മേഖലയിൽ കുടുംബശ്രീ നൽകുന്ന സംഭാവന ഏറെ പ്രധാനപ്പെട്ടതാണ്. ഈ കർഷകരെ അടുത്തഘട്ടത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനായി കാർഷിക മൂല്യവർദ്ധിത ഉൽപന്ന യൂണിറ്റുകൾ കുടുംബശ്രീയിലൂടെ ആരംഭിക്കാൻ 10 കോടി രൂപ വകയിരുത്തും.