ETV Bharat / state

കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് ഇടതുപക്ഷം ഉള്ളതിനാലെന്ന് മുഖ്യമന്ത്രി, മഹാകാര്യം എന്ന് പ്രതിപക്ഷ നേതാവ്, സഭയിൽ വാക്‌പോര്

author img

By

Published : Jul 13, 2022, 3:03 PM IST

ചാലിശേരിയിൽ സ്റ്റീൽ ബോംബ് പൊട്ടി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിലാണ് ഇരുപക്ഷവും ഏറ്റുമുട്ടിയത്

kerala assembly zero hour  kerala niyamasabha today  നിയമസഭ ഇന്ന്  സ്റ്റീൽ ബോംബ് പൊട്ടി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവം  സഭയിൽ ഭരണ പ്രതിപക്ഷ വാക് പോര്  അടിയന്തര പ്രമേയ നോട്ടീസ്  പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി  kerala political news latest
കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് ഇടതുപക്ഷം ഉള്ളതിനാലെന്ന് മുഖ്യമന്ത്രി, മഹാകാര്യം എന്ന് പ്രതിപക്ഷ നേതാവ്, സഭയിൽ വാക്‌പോര്

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കു നേർ. കണ്ണൂർ ചാലിശേരിയിൽ ആക്രി സാധനങ്ങൾക്കിടയിലെ സ്റ്റീൽ ബോംബ് പൊട്ടി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കവെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും പരസ്‌പരം രാഷ്‌ട്രീയ വിമർശനമുയർത്തിയത്. സ്‌ഫോടനം നടന്നത് ദൗർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമായി നടക്കുന്നതായി സഭയെ അറിയിച്ചു.

സ്‌ഫോടനം നടന്ന സ്ഥലം എസ്‌.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് സ്വാധീനമുള്ള മേഖലയാണ്. ഇവരുടെ നേതൃത്വത്തിലാണ് ആയുധ ശേഖരമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടർന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ സണ്ണി ജോസഫ് എം.എൽ.എ വർഗീയ കക്ഷികൾക്ക് മാത്രമല്ല സി.പി.എമ്മിനും കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമാണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പ്രകോപിതനായത്. കോൺഗ്രസിനും കേരളത്തിലെ നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

നാടിന്‍റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ബോധപൂർവം പ്രതിപക്ഷം ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അത്യാവശ്യം കൂടെ കൂട്ടാവുന്നവരാണ് ഇവരെന്ന് മനസിലാക്കിയുള്ള നിലപാടാണ് കോൺഗ്രസിന് കേരളത്തിൽ. മറ്റ് സംസ്ഥാനങ്ങളിലെ സംഭവങ്ങൾ നോക്കണം.

അന്തമായ സി.പി.എം വിരോധം വച്ച് പുലർത്തിയിട്ട് കാര്യമില്ല. ഏത് നിമിഷത്തിലും എവിടെയും കോൺഗ്രസിനെ വാരാം എന്ന് ബി.ജെ.പിക്ക് വിശ്വാസമുണ്ട്. എന്നാൽ കേരളത്തിൽ കോൺഗ്രസ് ഇങ്ങനെ നിൽക്കുന്നത് ഇടതുപക്ഷം ശക്തമായതു കൊണ്ടാണ്. ഉള്ളത് പറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷത്തിന്‍റെ അവസ്ഥ. കേരളത്തിൽ ബോംബ് രാഷ്‌ട്രീയം തുടങ്ങിയത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇടതുപക്ഷം ഉള്ളത് കൊണ്ടാണ് കോൺഗ്രസ് കേരളത്തിൽ നിൽക്കുന്നതെന്ന മഹാകാര്യമാണ് മുഖ്യമന്ത്രി കണ്ടെത്തിയിരിക്കുന്നത് എന്നായിരുന്നു മറുപടി നൽകിയ പ്രതിപക്ഷ നേതാവിന്‍റെ വിമർശനം. കോൺഗ്രസുകാരൊന്നും ആർ.എസ്.എസ് വോട്ട് വാങ്ങി നിയമസഭയിൽ വന്നിട്ടില്ല. 1977 ലെ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് വോട്ട് വാങ്ങി നിയമസഭയില്‍ എത്തിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ആർ.എസ്.എസ് നേതാക്കളടക്കം വേദിയിലെത്തി പിണറായിക്ക് വേണ്ടി വോട്ടഭ്യർഥിച്ചു. എന്നിട്ടാണ് നിയമസഭയിൽ കോൺഗ്രസിന് സ്റ്റഡി ക്ലാസ് എടുക്കുന്നത്. പാവപ്പെട്ട രണ്ട് തൊഴിലാളികളുടെ മരണം മുഖ്യമന്ത്രിക്ക് വിഷയമല്ല. വിഷയ ദാരിദ്ര്യം എന്ന് പ്രതിപക്ഷത്തെ വിമർശിക്കുകയാണ്.

ബോംബ് രാഷ്‌ട്രീയം കേരളത്തിന് അപമാനമാണ്. ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.