ETV Bharat / state

നിയമസഭ ലൈബ്രറി ശതാബ്‌ദി: പുസ്‌തകോത്സവം സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

author img

By

Published : Nov 2, 2022, 8:45 AM IST

Updated : Nov 2, 2022, 10:00 AM IST

കേരള നിയമസഭ ലൈബ്രറി ശതാബ്‌ദി ആഘോഷങ്ങൾ വിപുലമായി നടത്തും. കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2022 സംഘടിപ്പിക്കും. പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി മാധ്യമ അവാർഡ് ഏർപ്പെടുത്തും. സാഹിത്യോത്സവം സംഘടിപ്പിക്കും.

speaker a n shamseer  Kerala Assembly Library  legislative assembly library  library kerala assembly  century of kerala legilstive assembly century  സ്‌പീക്കർ എ എൻ ഷംസീർ  പുസ്‌തകോത്സവം  പുസ്‌തകോത്സവം കേരള നിയമസഭ  കേരള നിയമസഭ ലൈബ്രറി ശതാബ്‌ദി  പുസ്‌തകോത്സവം സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ  നിയമസഭ ലൈബ്രറി  നിയമസഭ ലൈബ്രറി പൊതുജന അംഗത്വം  പൊതുജന അംഗത്വ വിതരണം ഉദ്‌ഘാടനം  കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2022  കേരള നിയമസഭ ലൈബ്രറി  നിയമസഭ ഹാൾ  നിയമസഭ മ്യൂസിയം  സാഹിത്യോത്സവം കേരള സർക്കാർ  മാധ്യമ അവാർഡ് പുസ്‌തകോത്സവം  എ എൻ ഷംസീർ  kerala speaker  a n shamseer
കേരള നിയമസഭ ലൈബ്രറി ശതാബ്‌ദി: പുസ്‌തകോത്സവം സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം: കേരള നിയമസഭ ലൈബ്രറി ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 'കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2022' സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ. നവംബർ 28 മുതൽ ഡിസംബർ 4 വരെയാണ് പുസ്‌തകോത്സവം സംഘടിപ്പിക്കുക. നൂറാം വാർഷികത്തിന്‍റെ ഭാഗമായി നിയമസഭ ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് കൂടി അംഗത്വം നൽകും.

പുസ്‌തകോത്സവം സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

കേരളപ്പിറവി ദിനത്തിൽ (നവംബർ 1) പൊതുജന അംഗത്വ വിതരണ പരിപാടി മുൻ സ്‌പീക്കറും മന്ത്രിയുമായ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്‌തുവെന്നും എ എൻ ഷംസീർ പറഞ്ഞു. നൂറിലധികം സ്റ്റാളുകളിലായി സംഘടിപ്പിക്കുന്ന പുസ്‌തകോത്സവത്തിൽ ദേശീയ, അന്തർദേശീയ, പ്രാദേശിക പ്രസാധകരുടെ പങ്കാളിത്തം ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.

വിദ്യാർഥികൾക്ക് നിയമസഭ ഹാളും നിയമസഭ മ്യൂസിയവും കാണാനുള്ള സൗകര്യം ഒരുക്കും. പുസ്‌തകങ്ങൾ വാങ്ങുന്നതിനും അവസരമുണ്ട്. മൂന്ന് വിഭാഗങ്ങളിലായി പുസ്‌തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം എന്നീ മത്സരങ്ങളും കാർട്ടൂൺ മത്സരവും ഓൺലൈനായി സംഘടിപ്പിക്കും.

സാഹിത്യോത്സവം സംഘടിപ്പിക്കും. പാനൽ ചർച്ച, സംവാദങ്ങൾ, സെമിനാറുകൾ, വിഷൻ ടാസ്‌ക്, പുസ്‌തക പ്രകാശനങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി മാധ്യമ അവാർഡും ഏർപ്പെടുത്തുമെന്ന് എ എൻ ഷംസീർ പറഞ്ഞു.

Last Updated : Nov 2, 2022, 10:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.