ETV Bharat / state

എ ഐ ക്യാമറകൾ; ഒരു മാസത്തേക്ക് പിഴയില്ല, പകരം ബോധവത്‌കരണം നൽകുമെന്ന് ഗതാഗത മന്ത്രി - antony raju fine updation

ഇന്ന് മുതൽ ഒരു മാസത്തേക്ക് എ ഐ ക്യാമറയിലൂടെ നിയമലംഘനം ചെയ്‌തതായി കണ്ടെത്തുന്നവർക്ക് ഫോണിലൂടെ വിളിച്ച് ബോധവത്‌കരണം നൽകുമെന്നും പിഴ ഈടാക്കില്ലെന്നും ഗതാഗത മന്ത്രി

Ai camera antony raju  എ ഐ ക്യാമറ  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്‌ ക്യാമറ  നിയമലംഘനം  പിഴ ഇാടാക്കില്ല  ബോധവൽക്കരണം  ഗതാഗത മന്ത്രി  ആന്‍റണി രാജു  പിഴയെ കുറിച്ച് ആന്‍റണി രാജു  antony raju  antony raju fine updation  kerala Artificial intelligence camera
ഒരു മാസത്തേയ്‌ക്ക് പിഴയില്ല
author img

By

Published : Apr 20, 2023, 4:58 PM IST

Updated : Apr 20, 2023, 7:34 PM IST

എ ഐ ക്യാമറകൾ

തിരുവനന്തപുരം: എ ഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്‌) ക്യാമറകളിലൂടെ നിയമലംഘനം കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ മാസം പിഴ ഇല്ലെന്നും പകരം ബോധവത്‌കരണം നൽകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു. പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മെയ് 19 വരെ പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം.

നിയമലംഘനം നടത്തുന്നവരുടെ ഫോണിൽ വിളിച്ചു ബോധവത്‌കരണം നൽകും. എന്നാൽ മെയ് 20 മുതൽ പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എ ഐ ക്യാമറകളുടെയും പി വി സി പിഇടിജി ലൈസൻസ് കാർഡിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആധുനിക സംവിധാനമുപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കും. വാഹനം തടഞ്ഞു നിർത്തിയുള്ള പരിശോധന ഇതിലൂടെ കുറയ്‌ക്കാനാകും.

ഇടറോഡുകളിലും ക്യാമറകൾ സ്ഥാപിക്കും. നല്ലൊരു റോഡ് സംസ്‌കാരം രൂപപ്പെടുത്തുകയാണ് വേണ്ടത്. നിയമം പാലിക്കാനുള്ളതാണ്. ആ ബോധം എല്ലാവർക്കും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം എ ഐ ക്യാമറയിലൂടെ പിഴ ഈടാക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്‌കരണം നൽകിയിരുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നിലവിൽ പിഴ ഈടാക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.

ലൈസൻസും ആർസി ബുക്കും ഡിജിറ്റൽ: എ ഐ ക്യാമറക്കായി പുതിയ ഒരു ചട്ടവും നിലവിൽ കൊണ്ടുവന്നിട്ടില്ല. പഴയ നിയമങ്ങൾ കൂടുതൽ ശക്തമാക്കും. അതേസമയം അമിത വേഗത സംബന്ധിച്ച 2018 ലെ കേന്ദ്ര വിജ്ഞാപനം കൂടി പരിഗണിച്ചാകും പുനർനിശ്ചയം. ഈ മാസം ലൈസൻസും പിന്നാലെ അടുത്ത മാസം മുതൽ ആർസി ബുക്കും സ്‌മാർട്ട്‌ ആക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതിയാകും. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജും നൽകണം. കൂടിയ പിഴ ഈടാക്കുന്നുവെന്ന ആരോപണത്തിൽ, കേന്ദ്ര സർക്കാർ നിശ്ചയിച്ച പിഴ തുകയെക്കാൾ കുറവാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

also read: എഐ ക്യാമറകൾ പണി തുടങ്ങി ; ഇന്ന് മുതൽ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത പിഴ

പിഴ വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ: ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ആയിരം രൂപ വരെ ഈടാക്കാമെന്നാണ് കേന്ദ്ര സർക്കാർ നിയമം. എന്നാൽ സംസ്ഥാന സർക്കാർ അത് 500 രൂപയായി കുറച്ചു. അതേസമയം ഇരുചക്ര വാഹനങ്ങളിൽ കുട്ടികളടക്കം മൂന്ന് പേർ യാത്ര ചെയ്യുന്നതും എ ഐ ക്യാമറ കണ്ടെത്തിയാൽ പിഴ ചുമത്തും. ഇതിൽ കേന്ദ്രത്തിൻ്റെ നിയമം സംസ്ഥാനത്തിന് മാറ്റാനാകില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാന സർക്കാരിൻ്റെ നിയമമല്ല ഇത്. കേന്ദ്ര സർക്കാർ നിയമമാണ്. കേന്ദ്രത്തിൻ്റെ നിയമം സംസ്ഥാനത്തിന് മാറ്റാനാകില്ല. കുട്ടികളുടെ സുരക്ഷ പ്രധാനമാണെന്നും നിയമമുണ്ടാക്കിയവർ തന്നെ അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

also read: എഐ ക്യാമറകൾ; ആശങ്കയും ആവശ്യകതയും തുറന്ന് പറഞ്ഞ് പൊതുജനം

Last Updated : Apr 20, 2023, 7:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.