തിരുവനന്തപുരം : Kaviyoor Rape Case : കവിയൂർ പീഡന കേസില്‍ കോടതിയിൽ ഹജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്. ഓൺലൈൻ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ നടപടി ന്യായീകരിക്കാൻ കഴിയില്ല എന്ന വിമർശനത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
2004 സെപ്റ്റംബർ 28-നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കെ.എ.നാരായണൻ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ എന്നിവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിളിരൂർ കേസിലെ മുഖ്യ പ്രതി ലത നായരാണ് കവിയൂർ കേസിലെ ഏക പ്രതി.
ALSO READ: 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി,ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയും
ലത നായർ അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച വച്ചതിന്റെ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംങ്ങളുടെ ആരോപണം.