ETV Bharat / state

Kattakada Old Man Murder Relatives Arrested കാട്ടാക്കടയില്‍ വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തി; ബന്ധുക്കള്‍ അറസ്‌റ്റില്‍ - കൊറ്റംപള്ളി ക്രിസ്‌ത്യന്‍ പള്ളിക്ക്

Kattakada Jalajan Murder : കാട്ടാക്കട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കൊറ്റംപള്ളി ക്രിസ്‌ത്യന്‍ പള്ളിക്ക് സമീപം പൂവച്ചൽ കുറവില്‍ പാറമുകള്‍ എന്ന പ്രദേശത്ത് വൃദ്ധസദനം നടത്തുന്ന ജലജനാണ് കൊല്ലപ്പെട്ടത്

kattakada old man murder  kattakada murder  relatives arrested  Jalajan Murder  കാട്ടാക്കട  കാട്ടാക്കടയില്‍ വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്തി  ബന്ധുക്കള്‍ അറസ്‌റ്റില്‍  കാട്ടാക്കട പൊലീസ് സ്‌റ്റേഷൻ  കൊറ്റംപള്ളി ക്രിസ്‌ത്യന്‍ പള്ളിക്ക്  ജലജനാണ് കൊല്ലപ്പെട്ടത്
Kattakada Old Man Murder Relatives Arrested
author img

By ETV Bharat Kerala Team

Published : Sep 5, 2023, 10:24 PM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ (Kattakada Murder) വയോധികനെ മർദിച്ച് കൊലപ്പെടുത്തിയ ബന്ധുക്കള്‍ അറസ്‌റ്റില്‍. കാട്ടാക്കട പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കൊറ്റംപള്ളി ക്രിസ്‌ത്യന്‍ പള്ളിക്ക് സമീപം പൂവച്ചൽ കുറവാണ് സംഭവം നടന്നത്. ഇവിടെ പാറമുകള്‍ എന്ന പ്രദേശത്ത് വൃദ്ധസദനം നടത്തുന്ന ജലജനാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട ജലജന്‍റെ സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇയാളെ മർദിച്ചത്. മർദനത്തിനുശേഷം കല്ലുകൊണ്ട് മുഖത്ത് അടിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. വിവരം ലഭിച്ചതനുസരിച്ച് കാട്ടാക്കട പൊലീസ് എത്തി ഇയാളെ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വർഷങ്ങളായി കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കും പ്രശ്‌നങ്ങളും നിരന്തരം നടന്നുവരികയാണ്. ബന്ധുവിൻ്റെ മരണവീട്ടിൽ എത്തിയതായിരുന്നു ജലജന്‍. ഇതിനിടെ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഡിവൈഎസ്‌പിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വൈകുന്നേരം തന്നെ പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുനിൽ, ബാബു എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.