തിരുവനന്തപുരം : കാസർകോട് - തിരുവനന്തപുരം ദേശീയപാതയുടെ വികസനം 2024ഓടെ പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഭൂമി ഏറ്റെടുക്കലിൻ്റ 25 ശതമാനം സർക്കാർ തന്നെ നടത്തും.
Also Read: സിൽവർ ലൈന്‍ പദ്ധതി വിശദീകരിക്കാന്‍ മുഖ്യമന്ത്രി ; പൗര പ്രമുഖരുടെ യോഗം ഇന്ന്
രണ്ടാഴ്‌ച കൂടുമ്പോൾ മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നേരിട്ട് അവലോകനയോഗം നടക്കുന്നുണ്ട്. എന്തെങ്കിലും സാങ്കേതിക തടസങ്ങൾ ഉണ്ടായാൽ ഉടനടി പരിഹരിച്ച് മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്.
ആറ് വരിപ്പാത പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിൻ്റെ മുഖം തന്നെ മാറുമെന്നാണ് പ്രതീക്ഷയെന്നും
മന്ത്രി പറഞ്ഞു.