തിരുവനന്തപുരം : കെഎസ്ആർടിസിയിൽ നാല് കെഎഎസ് ഉദ്യോഗസ്ഥരെ ജനറൽ മാനേജർമാരായി നിയമിക്കാൻ സർക്കാർ ഉത്തരവ് (KAS officers as General Managers in KSRTC). പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് നടപടി. ഉത്തരവ് പ്രകാരം മൂന്ന് പേരെ സോണൽ ജനറൽ മാനേജർമാരായും ഹെഡ് ക്വാട്ടേർഴ്‌സിലേക്ക് ഒരാളെയും നിയമിക്കും. ഇതേ തുടർന്ന് നാല് എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ തസ്‌തികകള്‍ ഒഴിവാക്കും.
ഈ വർഷം ജൂൺ 19 ന് ചേർന്ന കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് യോഗത്തിൽ ഭരണ നിർവഹണത്തിന് വേണ്ടി കെഎഎസ് (കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്) ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. കെഎസ്ആര്‍ടിസിയിലെ പ്രധാന തസ്‌തികകളില്‍ പ്രൊഫഷണലുകളെ കൊണ്ടു വരണമെന്ന് സുശീല്‍ ഖന്ന റിപ്പോർട്ടും നിര്‍ദേശിച്ചിരുന്നു.
നേരത്തെ പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കെഎസ്എസുകാരില്‍ നിന്ന് അഞ്ച് പേരെ കെഎസ്ആര്‍ടിസിയിലേക്ക് വിട്ടുനല്‍കണമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമായ ബിജു പ്രഭാകര്‍ സര്‍ക്കാരിന് അപേക്ഷ നൽകിയിരുന്നെങ്കിലും ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് കെഎഎസ് നിയമന പട്ടിക വന്നപ്പോള്‍ 104 പേരില്‍ നിന്ന് ഒരാളെ പോലും കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്നില്ല.
ഇതേ തുടർന്ന് ധനവകുപ്പിനെതിരെ കടുത്ത അതൃപ്‌തിയും ബിജു പ്രഭാകർ പ്രകടിപ്പിച്ചിരുന്നു. അതേസമയം ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 8 മുതല്‍ 15 വരെ അധിക അന്തർ സംസ്ഥാന സർവീസുകള്‍ കെഎസ്ആർടിസി പ്രഖ്യാപിച്ചു (KSRTC Additional Services). വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ:
08/11/2023 മുതൽ 15/11/2023 വരെ
- 07:00 PM ബെംഗളൂരു - കോഴിക്കോട് (S/Dlx.) (കുട്ട മാനന്തവാടി വഴി)
- 08:15 PM ബെംഗളൂരു - കോഴിക്കോട് (SDlx.) (കുട്ട മാനന്തവാടി വഴി)
- 08:50 PM ബെംഗളൂരു - കോഴിക്കോട് (S/Dlx.) (കുട്ട, മാനന്തവാടി വഴി)
- 10:50 PM ബെംഗളൂരു - കോഴിക്കോട് (S/Exp.) (കുട്ട, മാനന്തവാടി വഴി)
- 08:45 PM ബെംഗളൂരു - മലപ്പുറം (S/Dlx.) (കുട്ട, മാനന്തവാടി വഴി)
- 07:15 PM ബെംഗളൂരു - തൃശൂർ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- 09:15 PM ബെംഗളൂരു - തൃശൂർ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- 06:45 PM ബെംഗളൂരു - എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- 07:30 PM ബെംഗളൂരു - എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- 07:45 PM ബെംഗളൂരു - എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- 08:30 PM ബെംഗളൂരു - എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- 07:45 PM ബെംഗളൂരു - കോട്ടയം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
- 09:40 PM ബെംഗളൂരു - കണ്ണൂർ (S/Dlx.) (ഇരിട്ടി വഴി)
- 08:30 PM ബെംഗളൂരു - കണ്ണൂർ (S/Dlx.) (ഇരിട്ടി വഴി)
- 10:15 PM ബെംഗളൂരു - പയ്യന്നൂർ (S/Exp.) (ചെറുപുഴ വഴി)
- 06:00 PM ബെംഗളൂരു - തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)
ബെമഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവീസുകൾ
07/11/2023 മുതൽ 14/11/2023 വരെ
- 10:30 PM കോഴിക്കോട് - ബെംഗളൂരു (S/Dlx.) (മാനന്തവാടി, കുട്ട വഴി)
- 10:15 PM കോഴിക്കോട് - ബെംഗളൂരു (S/Dlx.) (മാനന്തവാടി, കുട്ട വഴി)
- 10:50 PM കോഴിക്കോട് - ബെംഗളൂരു (S/Dlx.) (മാനന്തവാടി, കുട്ട വഴി
- 11:15 PM കോഴിക്കോട് - ബെംഗളൂരു (S/Exp.) (മാനന്തവാടി, കുട്ട വഴി)
- 07.00 PM മലപ്പുറം - ബെംഗളൂരു (S/Dlx) (മാനന്തവാടി, കുട്ട വഴി)
- 07:15 PM തൃശൂർ - ബെംഗളൂരു (S/Dlx) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- 07:45 PM തൃശൂർ - ബെംഗളൂരു (S/Dlx) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- 06:30 PM എറണാകുളം - ബെംഗളൂരു (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- 07:00 PM എറണാകുളം - ബെംഗളൂരു (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- 07:15PM എറണാകുളം - ബെംഗളൂരു (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- 07:30 PM എറണാകുളം - ബെംഗളൂരു (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- 06:10 PM കോട്ടയം - ബെംഗളൂരു (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
- 07:00 PM കണ്ണൂർ - ബെംഗളൂരു (S/Exp) (ഇരിട്ടി വഴി)
- 10.10 PM കണ്ണൂർ - ബെംഗളൂരു (S/Dlx) (ഇരിട്ടി വഴി)
- 05:30 PM പയ്യന്നൂർ - ബെംഗളൂരു (S/Exp) (ചെറുപുഴ വഴി)
- 08.00 PM തിരുവനന്തപുരം - ബെംഗളൂരു (S/Dlx.) (നാഗർകോവിൽ, മധുര വഴി)
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.