ETV Bharat / state

ഫാര്‍മസിയില്‍ മരുന്നില്ല; കാരുണ്യ ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ

മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാരുണ്യ ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ  മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം  ഫാര്‍മസിയില്‍ മരുന്ന് ലഭ്യത കുറവ്  karunya pharmacy manager suspended  kerala latest news
കാരുണ്യ ഡിപ്പോ മാനേജർക്ക് സസ്പെൻഷൻ
author img

By

Published : Mar 17, 2022, 7:50 PM IST

തിരുവനന്തപുരം: ഫാര്‍മസിയില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്താത്തതിന് കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. മെഡിക്കല്‍ കോളജ് സന്ദര്‍ശനത്തിനിടെ രോഗിയുടെ പരാതിയെ തുടര്‍ന്ന് മന്ത്രി കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നു. രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യ ഫാര്‍മസിയിലില്ലായിരുന്നു.

തുടർന്ന് മന്ത്രി ഫാര്‍മസിക്കകത്ത് കയറി കമ്പ്യൂട്ടറിലെ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എലിനോട് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അടിയന്തരമായി ഡിപ്പോ മാനേജറെ സസ്‌പെന്‍ഡ് ചെയ്‌തത്.

മെഡിക്കല്‍ കോളജുകളിലും ജനറല്‍ ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

READ MORE തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.