തിരുവനന്തപുരം: കാരക്കോണം പിപിഎം ഹൈസ്‌കൂളിലെ വിദ്യാർഥികൾ പ്രതിഷേധ പ്രകടനത്തിനിടെ യൂണിഫോം ഊരി കത്തിച്ചു. സ്‌കൂളിലെ പുതിയ മാനേജ്‌മെന്‍റും പിടിഎയും തമ്മില്‍ ഏതാനും മാസങ്ങളായി തുടരുന്ന ശീതസമരത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് യൂണിഫോം കത്തിച്ചത്.
തന്‍റെ ഔദാര്യത്തിൽ നൽകിയ യൂണിഫോമിട്ടാണ് വിദ്യാര്‍ഥികൾ ക്ലാസിലിരിക്കുന്നതെന്ന് പറഞ്ഞ് സ്‌കൂൾ മാനേജര്‍ അധിക്ഷേപിച്ചുവെന്നും ഇതിനെ തുടര്‍ന്ന് നടത്തിയ യൂണിഫോം ബഹിഷ്‌കരണത്തിന്‍റെ ഭാഗമായാണ് പ്രതിഷേധമെന്നും വിദ്യാര്‍ഥികൾ പറഞ്ഞു. അതേസമയം സ്‌കൂളിന്‍റെ സൽപ്പേര് നശിപ്പിക്കാന്‍ വേണ്ടി ചിലർ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമാണ് ഇത്തരം പ്രതിഷേധങ്ങളെന്നാണ് സ്‌കൂൾ മാനേജ്മെന്‍റിന്‍റെ പ്രതികരണം.