തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സർക്കാരിന്‍റെ വാദം കോടതി സെപ്റ്റംബർ 29 ന് പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗവര്‍ണര്‍ നിയമിച്ചത് മുഖ്യമന്ത്രി ശുപാർശ ചെയ്‌തിട്ടാണ്. ഇത് സത്യപ്രതിജ്ഞ ലംഘനം ആണ് എന്നാണ് ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയുടെ ഇത്തരം പ്രവർത്തി അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയേണ്ടതാണ് എന്നാണ് ഹർജിക്കാരന്‍റെ വാദം