ETV Bharat / state

'ഇല്ല, ഇല്ല മരിക്കുന്നില്ല...': കർമ്മ മണ്ഡലത്തില്‍ നിന്ന് ജന്മനാട്ടിലേക്ക് കാനത്തിന്‍റെ അവസാനയാത്ര, വിട നൽകി അണികള്‍

Kanam Rajendran Mourning procession to Kottayam: ആയിരങ്ങൾ അഭിവാദ്യമർപ്പിച്ച സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം കൃത്യം 2 മണിക്ക് തിരുവനന്തപുരം പട്ടത്തെ പി എസ് സ്‌മാരകത്തിൽ നിന്നാരംഭിച്ച വിലാപയാത്രക്ക് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വിട നൽകി

Kanam vilapayathra started  Kanam Rajendran  Kanam Rajendran vilapa yathra started  Kanam Rajendran funeral on Sunday  കാനം രാജേന്ദ്രന്‍  സിപിഐ  cpi  kanam rajendran passes away  cpi state secretary Kanam Rajendran  പി എസ് സ്‌മാരകം  PS memorial  കാനത്തിന്‍റെ അന്ത്യയാത്ര പുറപ്പെട്ടു
Kanam Rajendran vilapa yathra started
author img

By ETV Bharat Kerala Team

Published : Dec 9, 2023, 4:31 PM IST

കോട്ടയത്തേക്കുള്ള കാനത്തിന്‍റെ അന്ത്യയാത്ര പുറപ്പെട്ടു

തിരുവനന്തപുരം : സുദീർഘമായ രാഷ്ട്രീയ ജീവിതത്തിലെ തന്‍റെ കർമ്മ മണ്ഡലമായ തലസ്ഥാനത്ത് നിന്നും കാനം രാജേന്ദ്രന്‍റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു (Kanam Rajendran Mourning procession). ആയിരങ്ങൾ അഭിവാദ്യമർപ്പിച്ച സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം കൃത്യം 2 മണിക്ക് തിരുവനന്തപുരം പട്ടത്തെ പി എസ് സ്‌മാരകത്തിൽ നിന്നാരംഭിച്ച വിലാപയാത്രക്ക് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വിട നൽകി (Kanam Rajendran Mourning procession to Kottayam).

പ്രത്യേകം സജ്ജമാക്കിയ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിലാണ് മൃതദേഹം കൊണ്ടു പോകുന്നത്. സിപിഐ നേതാക്കളായ ബിനോയ്‌ വിശ്വം, കെ രാജൻ, പ്രകാശ് ബാബു, ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ബസിൽ കോട്ടയത്തേക്ക് പുറപ്പെട്ടു. കാനത്തിന്‍റെ മകൻ രവീന്ദ്രൻ കൊച്ചു മകൻ തുടങ്ങിയവരും ബസിലുണ്ട്. നാളെ (ഡിസംബര്‍ 10) രാവിലെ 11 മണിക്ക് കോട്ടയം കാനത്ത് സ്വവസതിയിലാണ് സംസ്‌കാരം.

വിലാപയാത്രയിൽ 19 ഇടത്ത് പ്രവർത്തകരും നേതാക്കളും സ്വീകരണം ഒരുക്കുന്നുണ്ട്. നാളെ രാവിലെ 9 മണിക്ക് സിപിഐ കോട്ടയം ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. ഇതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ട് പോവുക.

ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫീസിലെത്തിയത് ആയിരങ്ങൾ: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫിസിലെത്തിയത് ആയിരങ്ങൾ. വിവിധ ജില്ലയിൽ നിന്നെത്തിയ സിപിഐ - സിപിഐഎം പ്രതിനിധികൾ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ നിലവിൽ സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന പി എസ് സ്‌മാരകത്തിൽ എത്തി ആദരാജ്ഞലികൾ അർപ്പിച്ചു.

സിപിഎം നേതാക്കളായ എം വി ഗോവിന്ദൻ, എ കെ ബാലൻ, പി കെ ശ്രീമതി തുടങ്ങിയവർ നേരത്തെ തന്നെ എത്തിയിരുന്നു. യുഡിഎഫ് നേതാക്കളായ രമേശ്‌ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സിപിഐ ദേശിയ സെക്രട്ടറി ഡി രാജ നിറകണ്ണുകളോടെയാണ് പ്രിയ സഖാവിന് അന്ത്യയാത്ര നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും നേരിട്ടെത്തിയിരുന്നു.

Also Read: കാനം രാജേന്ദ്രന്‍റെ മൃതദേഹം തിരുവനന്തപുരത്ത്, അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി നേതാക്കളും പ്രവര്‍ത്തകരും

കൊച്ചിയിൽ നിന്നും 10.15 ഓടെയാണ് പ്രത്യേക വിമാനത്തിൽ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മുതിർന്ന നേതാക്കളും പാർട്ടി പ്രവർത്തകരും അടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നത്. മുതിർന്ന നേതാക്കളായ മന്ത്രി ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ, പ്രകാശ് ബാബു അടക്കമുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു.

വിമാനത്താവളത്തിൽ നിന്നും കാനത്തിന്‍റെ മൃതദേഹവുമായി എത്തിയ ആംബുലൻസിനെ മന്ത്രിമാരായ പി പ്രസാദ്, കെ രാജൻ എന്നിവരും ബിനോയ്‌ വിശ്വവും അനുഗമിച്ചു. വൈകാരികമായ മുദ്രാവാക്യം വിളികളോടെയായിരുന്നു സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിൽ കാനത്തതിന്‍റെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.