ETV Bharat / state

എന്ത് കൊള്ളരുതായ്മയും കാണിക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് കടകംപള്ളി - Kadakampally Surendran

ഇന്നലെ വരെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവര്‍ ഇന്ന് അത് മാറ്റിപറയുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍

temple reopening  lock down  തിരുവനന്തപുരം  കടകംപള്ളി സുരേന്ദ്രൻ  Kadakampally Surendran  ബിജെപി
രണ്ട് വേട്ടിനും മൂന്ന് സീറ്റിനും വേണ്ടി എന്ത് കൊള്ളരുതായ്മയും കാണിക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് കടകംപള്ളി
author img

By

Published : Jun 9, 2020, 11:56 AM IST

തിരുവനന്തപുരം: എന്തിന്‍റെയെങ്കിലും പേരിൽ ബഹളം ഉണ്ടാക്കണമെന്നതാണ് ബിജെപിയുടെ ആവശ്യമെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആരാധനാലയങ്ങള്‍ തുറന്നില്ലെങ്കില്‍ ശബരിമല വീണ്ടും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. ഇന്നലെ വരെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവര്‍ ഇന്ന് അത് മാറ്റിപറയുന്നുവെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

രണ്ട് വേട്ടിനും മൂന്ന് സീറ്റിനും വേണ്ടി എന്ത് കൊള്ളരുതായ്മയും കാണിക്കുന്ന പാർട്ടിയായി ബിജെപി മാറിയെന്ന് കടകംപള്ളി

ബിജെപിക്ക് വിശ്വാസി സമൂഹത്തോട് ആത്മാർഥതയില്ല. വോട്ട് മാത്രമാണ് ലക്ഷ്യം. രണ്ട് വോട്ടിനും മൂന്ന് സീറ്റിനും വേണ്ടി എന്ത് കൊള്ളരുതായ്മയും കാണിക്കുന്ന പാർട്ടിയായി കേരളത്തിൽ ബിജെപി മാറിയെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.