തിരുവനന്തപുരം: ശബരിമല നട തുറക്കുന്നതു സംബന്ധിച്ച് നാളെ തന്ത്രിയുമായും ദേവസ്വം പ്രതിനിധികളുമായും ചർച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ശബരിമലയുടെ കാര്യത്തിൽ നേരത്തെ ഒന്നിലേറെ തവണ തന്ത്രിമാരുമായി ചർച്ച നടത്തിയതാണ്. ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിനോ തനിക്കോ തന്ത്രിയുടെ കത്ത് ലഭിച്ചിട്ടില്ല. ക്ഷേത്രങ്ങൾ തുറന്നേ മതിയാകൂവെന്ന യാതൊരു താത്പര്യവും സർക്കാരിനില്ല. കേന്ദ്ര നിർദേശവും വിശ്വാസികളുടെ താത്പര്യവും പരിഗണിച്ചാണ് ക്ഷേത്രങ്ങൾ തുറന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശബരിമല; തന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും തീരുമാനമെന്ന് മന്ത്രി
ശബരിമല നട തുറക്കുന്നതു സംബന്ധിച്ച് നാളെ തന്ത്രിയുമായും ദേവസ്വം പ്രതിനിധികളുമായും ചർച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.