ETV Bharat / state

ബ്രഹ്‌മപുരം തീപിടിത്തം കോണ്‍ഗ്രസ് സിപിഎം സംയുക്ത അഴിമതിയുടെ അനന്തരഫലമെന്ന് കെ സുരേന്ദ്രന്‍ - കെ സുരേന്ദ്രന്‍ ബ്രഹ്‌മപുരം തീപിടിത്തം

K Surendran  K Surendran on Brahmapuram fire  ബ്രഹ്‌മപുരം തീപ്പിടുത്തം  കെ സുരേന്ദ്രന്‍  കെ സുരേന്ദ്രന്‍ ബ്രഹ്‌മപുരം തീപ്പിടുത്തം  Brahmapuram fire
കെ സുരേന്ദ്രന്‍
author img

By

Published : Mar 8, 2023, 12:38 PM IST

Updated : Mar 8, 2023, 2:21 PM IST

11:41 March 08

അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ഒരു സഹകരണ പ്രസ്‌ഥാനം നിലനില്‍ക്കുന്നുണ്ട് എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു

ബ്രഹ്‌മപുരം തീപിടിത്തം കോണ്‍ഗ്രസ് സിപിഎം സംയുക്ത അഴിമതിയുടെ അനന്തരഫലമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിയുടെ കാര്യത്തിൽ ഭരണകക്ഷിയായ എൽഡിഎഫും പ്രതിപക്ഷമായ യുഡിഎഫും പരസ്‌പരം സഹകരിച്ച് പോകുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ഇവരുടെ ബന്ധം പുറത്ത് കൊണ്ടു വന്നു. ആകസ്‌മികമായ തീപിടിത്തമല്ല ഉണ്ടായത്. കോടികണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.

എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഇവിടെ മാലിന്യ സംസ്‌കരണ പ്ലാന്‍റ് നടക്കുന്നത്. ഖരമാലിന്യങ്ങൾ അശാസ്ത്രീയമായി പച്ചയ്ക്ക് കത്തിക്കുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ കരാറുകാരൻ ഇടതുമുന്നണി മുൻ കൺവീനർ വൈക്കം വിശ്വന്‍റെ മരുമകനാണ്. ഉപകരാർ നേടിയത് കെപിസിസി നേതാവ് എൻ വേണുഗോപാലിന്‍റെ മകനും.

ഹൈക്കോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിട്ടും യുഡിഎഫും എൽഡിഎഫും അവിടെ സമരം ചെയ്‌തിട്ടില്ല. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും പിടിച്ചു പറിയും കൊടുക്കൽ വാങ്ങലും ഇതിലൂടെ വ്യക്തമാകുന്നു. നഗരസഭയുടെ പക്കൽ വാഹനം ഉണ്ടായിട്ടും ഇതിന്‍റെ കരാർ മറ്റൊരാൾക്ക്‌ നൽകിയിരിക്കുന്നു.

കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ദശകങ്ങളായി കേരളത്തെ ഇവർ കൊള്ളയടിക്കുന്നു. ഈ അഴിമതി കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണം. അഴിമതിയെ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകണം. ദേശീയ തലത്തിൽ കോൺഗ്രസും സിപിഎമ്മും ഇതേ രീതിയാണ് പിന്തുടരുന്നത്.

മനീഷ് സിസോദിയക്ക് വേണ്ടി ഇരു കക്ഷികളും രംഗത്ത് വന്നു. ദേശവ്യാപകമായ മാനങ്ങളുള്ള അഴിമതിയാണ് ഡൽഹി മദ്യഅഴിമതി കേസ്. ഈ കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രിക്ക് വേണ്ടിയാണ് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയക്കുന്നത്.

രാജ്യത്തുള്ള എല്ലാ അന്വേഷണങ്ങളെയും മുഖ്യമന്ത്രി എതിർക്കുകയാണ്. പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ. പ്രൈവറ്റ് സെക്രട്ടറിയെ രണ്ടാം ദിവസവും ചോദ്യം ചെയ്‌ത് കഴിഞ്ഞു. മടിയില്‍ കനമില്ലാത്തവന് വഴിയിൽ പേടിക്കണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണങ്ങളെ പേടിക്കുന്നത്.

അഴിമതിയിൽ ഒരു സഹകരണ പ്രസ്ഥാനമാണ് ഇവിടെ. എല്ലാ അഴിമതിക്കാരെയും ചുറ്റിലും നിർത്തുകയാണ് മുഖ്യമന്ത്രി. ഒത്തു തീർപ്പ് രാഷ്ട്രീയക്കാരുടെ കാട്ടു നീതിക്കെതിരെ ഈ മാസം 12ന് അമിത് ഷാ തൃശൂരില്‍ വരികയും അഴിമതിക്കും ഒത്തുതീർപ്പ് രാഷ്ട്രീയത്തിനുമെതിരെ ഒത്തുകൂടൽ നടത്തുകയും ചെയ്യും.

ലൈഫ് മിഷന്‍ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ: മുഖ്യമന്ത്രി അറിയാതെ ലൈഫ് മിഷനിലെ അഴിമതി നടക്കുകയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ലോകോത്തര രീതിയിൽ മാലിന്യ നിർമാർജനം നടത്തുന്ന നഗരസഭകൾ രാജ്യത്ത് വേറെയുണ്ട്. കേരളം നമ്പർ വൺ ആണെന്ന് ഇവർ വെറുതെ പറഞ്ഞു നടക്കുകയാണ്. പണം കൊള്ള ചെയ്യാനുള്ള വഴിയായിട്ടാണ് ഇവർ മാലിന്യ നിർമാർജനത്തെ കാണുന്നത് എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ബ്രഹ്‌മപുരം തീപിടിത്തം: ഈ മാസം രണ്ടാം തീയതിയാണ് (2.03.2023) ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിന് തീപിടിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള 110 ഏക്കര്‍ സ്ഥലത്താണ് മാലിന്യ പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് പഞ്ചായത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങുന്ന കൂനയിലാണ് തീ പടര്‍ന്നത്. കിന്‍ഫ്ര ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കിനടുത്തുള്ള ചതുപ്പ് പാടത്താണ് ഈ കൂന. പ്ലാന്‍റില്‍ ഉണ്ടായ തീപിടിത്തം പൂര്‍ണമായി ഇപ്പോഴും അണയ്‌ക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി എന്നും അഴിമതിയാരോപണങ്ങളും പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ ഉയര്‍ത്തുന്നു.

Last Updated : Mar 8, 2023, 2:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.