ETV Bharat / state

'ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ശ്രമിച്ചാൽ, അവിടെയൊക്കെ ഞങ്ങളുമുണ്ടാകും'; കെ സുരേന്ദ്രൻ - ഗവർണക്കെതിരെ പ്രതിഷേധം കെ സുരേന്ദ്രൻ

K Surendran against SFI and DYFI: ഇന്നലെ എസ്‌എഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ ഗവർണരുടെ വാഹനത്തിൽ പ്രതിഷേധക്കാർ വന്നിടിച്ചത് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

K Surendran SFI black flag protest  SFI black flag protest against governor  sfi protest against governor  sfi protest governor  K Surendran against sfi  k surendran against dyfi  sfi dyfi protest governor  black flag protest governor  എസ്‌എഫ്ഐക്കെതിരെ കെ സുരേന്ദ്രൻ  ഡിവൈഎഫ്ഐക്കെതിരെ കെ സുരേന്ദ്രൻ  ഗവർണർ കരിങ്കൊടി പ്രതിഷേധം  പേട്ട കരിങ്കൊടി പ്രതിഷേധം  എസ്‌എഫ്ഐ പ്രതിഷേധം ഗവർണർ  ഗവർണക്കെതിരെ പ്രതിഷേധം കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ ഗവർണർ
K Surendran about SFI black flag protest against governor
author img

By ETV Bharat Kerala Team

Published : Dec 12, 2023, 12:05 PM IST

കെ സുരേന്ദ്രൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘങ്ങൾ ശ്രമിച്ചാൽ അവിടെയൊക്കെ ഞങ്ങളുമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. ഗവർണരുടെ വാഹനത്തിൽ വന്നിടിച്ച കാര്യം ഇപ്പോഴും പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നില്ല.

തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന ഗവർണറുടെ നേരിട്ടുള്ള പരാതിയിൽ യാതൊരു നടപടിയുമില്ല. കണ്ണൂർ സർവ്വകലാശാലയിൽ നേരത്തെ ഇത് സംഭവിച്ചതാണ്. ഗവർണർ നേരിട്ട് പരാതി പറയേണ്ട ആവശ്യമില്ല.

നേരിട്ട് പരാതി പറഞ്ഞിട്ടും കണ്ണൂർ നടന്ന ആക്രമണത്തിൽ കേസെടുത്തില്ല. ഇപ്പോഴത്തെ ആക്രമണത്തിലും ഒരു സാധാരണ പ്രതിഷേധത്തിന്‍റെ കേസ് മാത്രമാണ് എടുത്തിരിക്കുന്നത്. ക്രമസമാധാനം നിലനിർത്താൻ സംസ്ഥാനത്തിന് കഴിയില്ലെങ്കിൽ കേന്ദ്രം ഇടപെടാതെ വേറെ വഴിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നാണ് എസ്എഫ്ഐയുടെ നിലപാട്. ഡിസംബര്‍ 11ന് രാത്രിയാണ് തലസ്ഥാനത്ത് മൂന്നിടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്. ആദ്യം പാളയം യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് വച്ചും പിന്നീട് ജനറല്‍ ആശുപത്രിയിലും പേട്ടയിലും വച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

പേട്ടയിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നടുത്തു. ഇതോടെ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും പൊലീസ് നീക്കി. അനധികൃതമായി റോഡ് ഗതാഗതം തടസപ്പെടുത്തി പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തി 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു. സര്‍വകലാശാലകളെ ഗവര്‍ണര്‍ കാവി വത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു എസ്‌എഫ്ഐയുടെ പ്രതിഷേധം.

Also read: അക്രമം നടത്തിയിട്ടില്ല, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കും: എസ്എഫ്‌ഐ

പ്രതിഷേധത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും: ഗവര്‍ണര്‍ക്കെതിരായി എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഇന്ന് എഡിജിപിക്ക് റിപ്പോര്‍ട്ട് സമർപ്പിക്കും(Commissioner To Give Report On Governor Issue). സംഭവത്തിലുണ്ടായ സുരക്ഷ വീഴ്‌ചയെക്കുറിച്ച് ഗവര്‍ണര്‍ തന്നെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Also read: ഗവര്‍ണര്‍ക്കെതിരായ എസ് എഫ് ഐ പ്രതിഷേധം: സിറ്റി പോലീസ് കമ്മീഷണര്‍ ഇന്ന് എ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കും

രൂക്ഷ വിമർശനവുമായി വി ഡി സതീശൻ: സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിയാണ് ഗവര്‍ണറെ കരിങ്കൊടി കാണിക്കാൻ ആളെ വിട്ടതെന്നാണ് വി ഡി സതീശന്‍റെ ആരോപണം. ഇരട്ടത്താപ്പും രാഷ്‌ട്രീയ പാപ്പരത്തവുമാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് കാണിക്കുന്നത്. നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പാര്‍ട്ടിയുടെ ഗുണ്ടകള്‍ക്ക് ആഹ്വാനം നല്‍കിയ മുഖ്യമന്ത്രി തന്നെയാണ് ഗവര്‍ണറെ കരിങ്കൊടി കാണിക്കാനും ആളെ വിട്ടത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. (VD Satheesan Criticzed Cm Pinarayai Vijayan).

തന്‍റെ ഔദ്യോഗിക വാഹനത്തില്‍ വന്നിടിച്ചെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു (Governor Arif Mohammed Khan).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.