തിരുവനന്തപുരം : Pinarayi vijayan On K Rail | കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്‍റെ വികസനത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കുന്നവർ വികസനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ശ്രമം. സെമി ഹൈസ് പീഡ് റെയില്‍വേ സ്വാഗതാര്‍ഹമായ പദ്ധതിയാണെന്ന് കേന്ദ്രവും കണ്ടെത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ പദ്ധതി സമ്പൂര്‍ണ ഹരിത പദ്ധതിയാണ്. ഒരു പരിസ്ഥിതി ആഘാതവും ഉണ്ടാക്കില്ല. 50000 പേര്‍ക്ക് ഇത് തൊഴില്‍ നല്‍കും. പദ്ധതിക്കാവശ്യമായ പണം സംസ്ഥാനം തന്നെ വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇക്കാര്യത്തിനായി പ്രധാനമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ കടുപ്പിച്ച് സർക്കാർ, വാക്‌സിൻ എടുക്കാത്ത ഉദ്യോഗസ്ഥർക്ക് ആർടിപിസിആർ നിർബന്ധം
എല്‍ഡിഎഫ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അവിശുദ്ധ കൂട്ടുകെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണ്. എല്‍ഡിഎഫിനെ താഴെയിറക്കാന്‍ ചില നിക്ഷിപ്ത ശക്തികള്‍ കൈകോര്‍ത്തു. യുഡിഎഫും ബിജെപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എല്ലാം ഒന്നായി നിന്നു. കേന്ദ്ര എജന്‍സികളെ പലതിനെയും നെറികെട്ട രീതിയില്‍ ഉപയോഗിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ALSO READ പൊലീസിന്‍റെ "തുണ" ഇനി പൊതുജനങ്ങള്‍ക്ക് ലളിതമായി ഉപയോഗിക്കാം