ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണം; ജെ.പി നദ്ദയും രാജ്‌നാഥ് സിംഗും ഇന്ന് കേരളത്തിൽ

ജെ.പി നദ്ദ രാവിലെ ധർമടത്ത് നാലാംപീടികയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. രാജ്‌നാഥ് സിംഗും വർക്കലയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ശിവഗിരി സന്ദർശിക്കും

jp nadda and rajnath singh to kerala  jp nadda and rajnath singh  kerala election 2021  തെരഞ്ഞെടുപ്പ് പ്രചാരണം  ജെ.പി നദ്ദയും രാജ്‌നാഥ് സിംഗും ഇന്ന് കേരളത്തിൽ  കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
തെരഞ്ഞെടുപ്പ് പ്രചാരണം; ജെ.പി നദ്ദയും രാജ്‌നാഥ് സിംഗും ഇന്ന് കേരളത്തിൽ
author img

By

Published : Mar 27, 2021, 8:08 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഇന്ന് കേരളത്തിലെത്തും. രാവിലെ ധർമടത്ത് നാലാംപീടികയിൽ നടക്കുന്ന റോഡ് ഷോയിൽ ജെ.പി നദ്ദ പങ്കെടുക്കും. തുടർന്ന് 12.35ന് തൃശൂർ നാട്ടികയിലെ റോഡ് ഷോയിലും മൂന്നിന് തൊടുപുഴ മുൻസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. ശേഷം തിരുവനന്തപുരത്ത് എത്തും. വൈകിട്ട് അഞ്ചിന് നേമത്തും 6.20 ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ അമ്പലമുക്കിലും റോഡ് ഷോ നടത്തിയ ശേഷം ഡൽഹിയിലേക്ക് മടങ്ങും.

രാജ്‌നാഥ് സിംഗ് വർക്കലയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ശിവഗിരി സന്ദർശിക്കും. 12.25ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലും 3.20ന് ഇരിങ്ങാലക്കുടയിലെ റോഡ് ഷോയിലും പങ്കെടുക്കും. തുടർന്ന് എറണാകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.