തിരുവനന്തപുരം : അതിര്‍ത്തിയില്‍ ചൈനീസ് കൈയ്യേറ്റം നടക്കുന്നതായുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കര്‍. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ചൈനീസ് അതിര്‍ത്തിയിലെ സാഹചര്യം ജാഗ്രതയോടെയാണ് വിലയിരുത്തുന്നത്. ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈനിക ഉദ്യോഗസ്ഥ തലങ്ങളില്‍ ചര്‍ച്ചകള്‍ രണ്ടുഭാഗത്തും നടക്കുന്നുണ്ട്. ശ്രീലങ്കയിലെ ഇപ്പോഴത്തൈ പ്രശ്നങ്ങള്‍ അതി സങ്കീര്‍ണമാണ്. ശ്രീലങ്കയിലേത് നമ്മുടെ സഹോദരങ്ങളാണ്. അവര്‍ക്ക് എല്ലാ സഹായവും നല്‍കും. അടിക്കടി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കാനാകില്ല.
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന്‍റെ സാമ്പത്തിക വശം മാത്രമാണ് ഇന്ത്യ പരിശോധിക്കുന്നതെന്നും മറ്റ് വശങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ജയ്‌ശങ്കര്‍ പറഞ്ഞു.