ETV Bharat / state

'നമ്പി നാരായണന്‍റെ അവകാശവാദം ഭോഷ്‌ക്' ; റോക്കട്രി ദി നമ്പി ഇഫക്‌ട് സത്യമല്ലെന്ന് ഐഎസ്ആർഒ മുൻ ഡയറക്‌ടർ ഡോ.എ.ഇ മുത്തുനായഗം

ഐഎസ്ആർഒ മുൻ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി ഇഫക്‌ട്' സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് വിമര്‍ശിച്ച് ഐഎസ്ആർഒ എൽപിഎസ്‌സി മുൻ ഡയറക്‌ടർ ഡോ.എ.ഇ മുത്തുനായഗം രംഗത്ത്

ISRO  ISRO Scientist  Nambi Narayanan  Rocketry the nambi effect  Rocketry the nambi effect controversy  Biopic  Rocketry the nambi effect is not real  റോക്കട്രി ദി നമ്പി എഫക്‌ട്  ഐഎസ്ആർഒ  ശാസ്‌ത്രജ്ഞന്‍  മുൻ ഡയറക്‌ടർ  മുത്തുനായഗം  അബ്‌ദുൽ കലാമിനെ  നമ്പി നാരായണന്‍റെ  നമ്പി  പത്മഭൂഷൺ  ഐഎസ്ആർഒയുടെ ഇപ്പോഴത്തെ ചെയർമാൻ
'നമ്പി നാരായണന്‍റെ അവകാശവാദം ശുദ്ധഭോഷ്‌ക്'; 'റോക്കട്രി ദി നമ്പി എഫക്‌ട്' സത്യമല്ലെന്ന് വിമര്‍ശിച്ച് ഐഎസ്ആർഒ മുൻ ഡയറക്‌ടർ ഡോ.എ.ഇ മുത്തുനായഗം
author img

By

Published : Aug 24, 2022, 8:50 PM IST

തിരുവനന്തപുരം : ഐഎസ്ആർഒ മുൻ ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതകഥ ആസ്പദമായി ഒരുക്കിയ 'റോക്കട്രി ദി നമ്പി ഇഫക്‌ട്' എന്ന സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഐഎസ്ആർഒ എൽപിഎസ്‌സി മുൻ ഡയറക്‌ടർ ഡോ.എ.ഇ മുത്തുനായഗം. സിനിമയിലൂടെ വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഐഎസ്ആർഒയെയും ശാസ്‌ത്രജ്ഞരെയും അപമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡോ.എ.ഇ മുത്തുനായഗത്തിന്‍റെ വിമര്‍ശനം.

ഐഎസ്ആർഒയിലെ എല്ലാ കാര്യങ്ങളുടെയും പിതാവ് താനാണ് എന്ന നമ്പി നാരായണന്‍റെ അവകാശവാദം ശുദ്ധ ഭോഷ്‌കാണ്. രാഷ്‌ട്രപതിയായിരുന്ന എ.പി.ജെ അബ്‌ദുള്‍ കലാമിനെ താൻ തിരുത്തിയിട്ടുണ്ടെന്ന അദ്ദേഹത്തിന്‍റെ അവകാശവാദം കളവാണെന്നും നമ്പി നാരായണനെ അറസ്‌റ്റ് ചെയ്തത് കൊണ്ട് ക്രയോജനിക്ക് ഉണ്ടാക്കാൻ വൈകിയെന്നും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്‌ടമുണ്ടായെന്നും പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

നമ്പിയാണ് വികാസ് എഞ്ചിൻ വികസിപ്പിച്ചതെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഫ്രാൻസിന്‍റെ വൈക്കിങ് എഞ്ചിനാണ് വികാസായി വികസിപ്പിച്ചത്. ഐഎസ്ആർഒയ്ക്കുണ്ടായ എല്ലാ വിജയങ്ങളും ഒന്നോ രണ്ടോ വ്യക്തികളുടെ കഴിവുകൊണ്ടുണ്ടായതല്ല. ഐഎസ്ആർഒയുമായി ബന്ധപ്പെട്ട് ഇറങ്ങിയ 'റോക്കട്രി ദി നമ്പി ഇഫക്‌ട്' എന്ന സിനിമയിലും 90 ശതമാനവും സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഐഎസ്ആർഒയിലെ പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിലല്ല നമ്പിക്ക് പത്മഭൂഷൺ കിട്ടിയത്. സ്പേസ് വകുപ്പ് അതിനായി ശുപാർശ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സ്കോട്ട്ലണ്ടിൽ നിന്ന് 400 ദശലക്ഷം പൗണ്ടിന്‍റെ ഹൈഡ്രോളിക് പ്ലാന്‍റും മറ്റ് ഉപകരണങ്ങളും നമ്പി നാരായണൻ വഴി ഇന്ത്യക്ക് കിട്ടിയെന്നും അദ്ദേഹം ക്രയോജനിക്ക് എഞ്ചിൻ താഷ്‌കന്‍റ് കറാച്ചി വഴി ഇന്ത്യയിൽ കൊണ്ടുവന്നുവെന്നും സിനിമയിൽ കാണിക്കുന്നുണ്ട്. ഇതും കള്ളമാണെന്നും ഡോ.എ.ഇ മുത്തുനായഗം മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ഐഎസ്ആർഒയുടെ ഇപ്പോഴത്തെ ചെയർമാൻ ഡോ.എസ് സോമനാഥിനോട് ചില വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുത്തുനായഗം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.