ETV Bharat / state

മാലദ്വീപുപോലെ തങ്ങള്‍ക്ക് സുരക്ഷിതമാണ് ഇന്ത്യ; വിവാദത്തിൽ പ്രതികരിച്ച് മാലദ്വീപ് നിവാസി - maldives tourism

Maldives Controversies:പുതിയ സംഭവവികാസങ്ങളില്‍ ആശങ്കയോടെ തിരുവനന്തപുരത്തെ മാലദ്വീപ് നിവാസികള്‍, ഇടമുറിയാതെ മാലദ്വീപു നിവാസികളുമായി മെഡിക്കല്‍ കോളേജ് പഴയ റോഡ് ഇപ്പോഴും സജീവം.

Maldives controversies  മാലദ്വീപ് വിവാദം
maldives
author img

By ETV Bharat Kerala Team

Published : Jan 9, 2024, 6:09 PM IST

Updated : Jan 9, 2024, 7:45 PM IST

Maldives Citizens In Trivandrum After Recent Controversies

തിരുവനന്തപുരം: ഒരു മാലദ്വീപ് നിവാസിയില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പഴയ റോഡ് തെരുവ് ഒരിക്കലും കാണാനാകില്ല. തങ്ങളുടെ നാടുപോലെ ഇവിടുത്തെ കച്ചവടക്കാരെയും ഹോട്ടലുകാരെയും മാലിക്കാര്‍ക്ക് പരിചിതമാണ്. മാലദ്വീപിന്‍റെ തലസ്ഥാനമായ മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കഷ്‌ടിച്ച് ഒരു മണിക്കൂര്‍ യാത്രാ ദൂരമേയുള്ളൂവെങ്കിലും ഇപ്പോഴത്തെ സംഭവങ്ങള്‍ കേരള തലസ്ഥാനത്തുള്ള മാലദ്വീപ് നിവാസികളില്‍ വല്ലാത്ത ഭയപ്പാടും ആശങ്കയുമാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

പക്ഷേ ഇതു സംബന്ധിച്ച് ഒരു പരസ്യ പ്രതികരണത്തിന് അവരാരും മുതിരുന്നില്ല. ഏകദേശം രണ്ടായിരത്തിനടുത്തുള്ള മാലി നിവാസികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പഴയ റോഡിനും സമീപത്തുമായി താമസിക്കുന്നത്. ഇവരാരും സ്ഥിരമായി ഇവിടെ താമസിക്കുന്നവരല്ല. ചികിത്സയ്ക്കും ഷോപ്പിംഗിനുമായി എത്തുന്നവരാണ്. തിരുവനന്തപുരത്തും കേരളത്തിലെ മറ്റ് വിവിധ ആശുപത്രികളിലും കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട വിദഗ്‌ദ ചികിത്സ ലഭിക്കുന്നു എന്നതാണ് മാലിക്കാരെ ഇവിടേക്കാകര്‍ഷിക്കുന്നത്. തങ്ങളുടെ രാജ്യത്ത് ഇത്രയും മെച്ചപ്പെട്ട ചികിത്സ ലഭ്യമല്ലെന്നു മാത്രമല്ല, അഥവാ ലഭിക്കണമെങ്കില്‍ കേരളത്തില്‍ മുടക്കുന്നതിന്‍റെ പതിന്‍മടങ്ങ് മുടക്കണം. അതിനാല്‍ പലരും ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി ഇവിടെ വന്നു പോകുന്നു. മാലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനും തിരിച്ചു പോകുന്നതിനും ഏകദേശം 35000 രൂപ വിമാന ടിക്കറ്റിനത്തില്‍ ചെലവാകും. അതിനാല്‍ മിക്ക ആളുകള്‍ക്കും ഇവിടെ ഹ്രസ്വമായ തമാസമായിരിക്കും. മാലിക്കാര്‍ ധാരാളമായി എത്തുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, പഴയ റോഡ്, കുമാരപുരം എന്നിവിടങ്ങളിലാണ്. ഇവിടെ ഇവര്‍ക്ക് അനുയോജ്യമായ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്ന ഹോട്ടലുകള്‍ ധാരളമുണ്ട്.

മാലിക്കാര്‍ വ്യാപകമായി തിരുവനന്തപുരം തിരഞ്ഞെടുക്കുന്നു എന്നതു കൊണ്ടു തന്നെ തിരുവനന്തപുരത്ത് ഒരു മാലി കോണ്‍സലേറ്റും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്‌തബറില്‍ മാലിയില്‍ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മാലി കോണ്‍സുലേറ്റില്‍ മാലി പൗരന്‍മാര്‍ക്ക് വോട്ടെടുപ്പിനുള്ള സൗകര്യം പോലും ഒരുക്കിയിരുന്നു. അത്രയേറെ ഇന്ത്യയുമായി പരമ്പരാഗത സൗഹൃദമുള്ള ഒരു രാജ്യവും രാജ്യത്തെ ജനങ്ങളുമുള്ളിടത്തു നിന്നാണ് വളരെ വേഗം കാര്യങ്ങള്‍ മാറി മറിയുന്നത്. കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരത്തും കൊച്ചിയിലും ചികിത്സക്കായി എത്തിയ മാലദ്വീപ് നിവാസികള്‍ നിലവിലെ സാഹചര്യം വളരെ സൂക്ഷമമായാണ് വിലയിരുത്തുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് പിന്നാലെ മൂന്ന് മാലദ്വീപ് ഉപ മന്ത്രിമാരെ മാലദ്വീപ് പാര്‍ലമെന്‍റില്‍ നിന്നും സസ്പെന്‍ഡ് ചെയ്‌തതിന് പിന്നാലെ സഞ്ചാരികളെ മാലദ്വീപിന് പകരം ലക്ഷദ്വീപിലേക്ക് സ്വാഗതം ചെയ്യുന്ന സമൂഹ മാധ്യമ ക്യാമ്പയിനും സജീവമാവുകയാണ്. മാലദ്വീപ് ഇന്ത്യയില്‍ നിന്നുമാണ് സവാള ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെന്നും നിലവിലെ സാഹചര്യം ഇനിയും വഷളായാല്‍ നാട്ടില്‍ വിലക്കയറ്റം ഉണ്ടാകുമോ എന്ന സംശയമുണ്ടെന്നും 1970 കളില്‍ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം താമസത്തിനെത്തിയ മാലദ്വീപ്, ഉക്‌ളാസ് സ്വദേശിയായ സലാര്‍ പറയുന്നു.

നിലവിലെ സാഹചര്യം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിച്ചുവെന്നാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. മാലി സ്വദേശികള്‍ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെയും തിരുവനന്തപുരത്തെയും ആരോഗ്യ മേഖലയെ വലിയ രീതിയില്‍ ആശ്രയിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമായി പോകണമെന്നാണ് ആഗ്രഹം. 1970 കളിലാണ് താന്‍ ഇവിടെയത്തുന്നത്. അന്നത്തെ സാഹചര്യത്തില്‍ നിന്നും ഇന്ത്യ വളരെ മുന്നേറിയെന്നും സലാര്‍ പറയുന്നു. എങ്കിലും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഇന്ത്യയെ കുറിച്ചുള്ള മാലദ്വീപിന്‍റെ ജനങ്ങളുടെ വികാരങ്ങള്‍ എല്ലാമുണ്ട്. മാലദ്വീപുപോലെ തന്നെ തങ്ങള്‍ക്ക് സുരക്ഷിതമാണ് ഇന്ത്യയും പ്രത്യേകിച്ച് കേരളവും എന്ന് സലാര്‍ വ്യക്തമാക്കുന്നു.

Also Read:'ഇന്ത്യ അടുത്ത അയല്‍ക്കാര്‍' ; ഖേദപ്രകടനവുമായി മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രി

Last Updated : Jan 9, 2024, 7:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.