ETV Bharat / state

Independence Day 2023 | രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍; കേരളത്തില്‍ നിന്ന് അര്‍ഹരായത് 10 പേര്‍ - തിരുവനന്തപുരം

ഒരാള്‍ക്ക് വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്‌തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുമാണ് ലഭിച്ചിരിക്കുന്നത്

president police medal  president  police medal  police medal in kerala  രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍  രാഷ്‌ട്രപതി  കേരളത്തില്‍ നിന്ന് അര്‍ഹരായത് 10 പേര്‍  സ്‌തുത്യര്‍ഹസേവനത്തിനുള്ള  തിരുവനന്തപുരം
Police medal | രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍; കേരളത്തില്‍ നിന്ന് അര്‍ഹരായത് 10 പേര്‍
author img

By

Published : Aug 14, 2023, 9:17 PM IST

Updated : Aug 14, 2023, 10:23 PM IST

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ഒരാള്‍ക്ക് വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മറ്റുള്ളവര്‍ക്ക് സ്‌തുത്യര്‍ഹസേവനത്തിനുള്ള മെഡലുമാണ് ലഭിച്ചിരിക്കുന്നത്. സ്‌റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പൊലീസ് സൂപ്രണ്ട് ആര്‍ മഹേഷാണ് വിശിഷ്‌ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായത്.

കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണല്‍ എസ്‌പി സോണി ഉമ്മന്‍ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്‌പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്‌റ്റന്‍റ് കമ്മിഷണര്‍ സിആര്‍ സന്തോഷ്, വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ ഇന്‍റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്‌ടര്‍ അജീഷ് ജി ആര്‍ എന്നിവരാണ് സ്‌തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത്.

ആംഡ് പൊലീസ് ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഇന്‍സ്‌പെക്‌ടര്‍ രാജഗോപാല്‍ എന്‍എസ്, തിരുവനന്തപുരം സിറ്റി ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്‌ടര്‍ ശ്രീകുമാര്‍ എസ്, കോഴിക്കോട് റൂറല്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ സത്യന്‍ പികെ, തിരുവനന്തപുരം മ്യൂസിയം പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ജയശങ്കര്‍ ആര്‍, പൊലീസ് ട്രെയിനിങ് കോളജില്‍ നിന്ന് വിരമിച്ച ആംഡ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഗണേഷ് കുമാര്‍ എന്‍ എന്നിവരും സ്‌തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു: അതേസമയം, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 241 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തവണ മെഡലുകൾ ലഭിക്കുക. പ്രവർത്തന മികവ്, പ്രതിബദ്ധത സമർപ്പണം എന്നിവ അടിസ്ഥാനമാക്കിയാണ് മെഡലുകൾ നിശ്ചയിച്ചിരിക്കുന്നത്.

രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ്, കേരള പൊലീസ് അക്കാദമി അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ സുരേഷ് കുമാർ എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഐപിഎസ് ഉദ്യോഗസ്ഥർ. അസിസ്‌റ്റന്‍റ് കമ്മിഷണർ മുതൽ സിവിൽ പൊലീസ് ഓഫിസർമാരുടെ വരെയുള്ള 239 ഉദ്യോഗസ്ഥർക്കും പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്.

അഗ്നിസേന വിഭാഗത്തിൽ 25 ഉദ്യോഗസ്ഥർക്കാണ് പുരസ്‌കാരം. സംസ്ഥാനത്തെ ഞെട്ടിച്ച തീപിടുത്തം അടക്കമുള്ള നിർണായക ഘട്ടങ്ങളിലെ മികവാർന്ന പ്രവർത്തനത്തിനാണ് അഗ്നിരക്ഷാസേനയിൽ പുരസ്‌കാരം നൽകുന്നത്. നാളെ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി മെഡലുകൾ വിതരണം ചെയ്യും.

സ്വാതന്ത്ര്യദിനത്തില്‍ പങ്കെടുക്കാന്‍ ഇടുക്കി സ്വദേശിയായ മരപ്പണിക്കാരനും: 77-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി ഇടുക്കിയിൽ നിന്ന് ഒരു മരപ്പണിക്കാരനും കുടുംബവും. ഇടുക്കി ബൈസൻവാലി സ്വദേശിയായ പുഷ്‌പാംഗതനും ഭാര്യ അംബികയുമാണ് സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാനായി ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ദമ്പതികൾ ഡൽഹിയിലേക്ക് പുറപ്പെടുന്നത്.

ചെറുകിട സൂക്ഷ്‌മ സംരംഭത്തിൽ ഏർപ്പെടുന്നയാൾ എന്ന നിലയലും, പിഎം വിശ്വകർമ പദ്ധതിയുടെ ഗുണഭോക്താവ് എന്ന നിലയിലും വ്യവസായ മന്ത്രാലയത്തിന്‍റെ പ്രത്യേക പരിഗണനയിലാണ് ഇവർക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചത്. 35 വർഷമായി പരമ്പരാഗത തൊഴിൽ മേഖലയായ മരപ്പണിയിൽ വൈദഗ്‌ധ്യം തെളിയിച്ച പുഷ്‌പാംഗതൻ ഇതിനോടകം കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ക്ഷേത്രങ്ങളും വീടുകളും നിർമിച്ചിട്ടുണ്ട്.

Last Updated : Aug 14, 2023, 10:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.