ETV Bharat / state

ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർന്നു; ഐജി പി വിജയന് സസ്പെൻഷൻ, നടപടി എഡിജിപി എംആർ അജിത് കുമാറിന്‍റെ റിപ്പോർട്ടിൽ - Kerala train arson case

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ ചോർന്നതിലാണ് നടപടി. പ്രതിയെ കൊണ്ടുവന്ന സംഘവുമായി ഐജി പി വിജയനും ഗ്രേഡ് എസ്ഐ മനോജ് കുമാറും ബന്ധപ്പെട്ടുവെന്ന് റിപ്പോർട്ട്.

ഐജി പി വിജയന് സസ്പെൻഷൻ  ഐജി പി വിജയൻ  പി വിജയൻ  പി വിജയൻ സസ്പെൻഷൻ  ട്രെയിൻ തീവയ്‌പ്പ് കേസ്  ട്രെയിൻ തീവയ്‌പ്പ് കേസ്  എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ്  എലത്തൂർ  എഡിജിപി എം ആർ അജിത് കുമാർ  എം ആർ അജിത് കുമാർ  എഡിജിപി പി പത്മകുമാർ  ig p vijayan suspended  ig p vijayan suspension  ig p vijayan  p vijayan suspension  leak of information in Kerala train arson case  Kerala train arson case  ഷാരൂഖ് സെയ്‌ഫി
ട്രെയിൻ തീവയ്‌പ്പ് കേസ്
author img

By

Published : May 19, 2023, 1:11 PM IST

തിരുവനന്തപുരം : എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതിയുടെ യാത്ര വിവരങ്ങൾ ചോർന്ന സംഭവത്തിൽ എടിഎസ് (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) മുൻ തലവൻ ഐജി പി വിജയനെ സസ്പെൻഡ് ചെയ്‌തു. എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ട്രെയിനിൽ തീയിട്ട കേസ് അന്വേഷിക്കുന്ന സംഘത്തിൽ ഉൾപ്പെടാത്ത ഇൻസ്പെക്‌ടർ ജനറൽ റാങ്കിലുള്ള വിജയൻ, ഗ്രേഡ് എസ്ഐ മനോജ് കുമാർ കെ എന്നിവർ പ്രതികളെ റോഡ് മാർഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പ്രതിയെ രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ചോർന്നത് ഗുരുതരമായ സുരക്ഷ വീഴ്‌ചയാണെന്ന് എഡിജിപി എം ആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. പൊലീസിന്‍റെ എടിഎസ് വിഭാഗം (തീവ്രവാദ വിരുദ്ധ സ്ക്വാഡ്) കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതിനാൽ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന്‍റെ അന്വേഷണം പൂർത്തിയാകുന്നതുവരെ വിജയനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തുടരന്വേഷണത്തിന് എഡിജിപി പി. പത്മകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായിരുന്ന പി വിജയനെ നേരത്തെ തന്നെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പകരം നിയമനം നൽകിയിരുന്നില്ല.

നാടകീയ യാത്ര : മാധ്യമങ്ങളും ജനശ്രദ്ധയും ഒഴിവാക്കാനായിരുന്നു ഷാരൂഖ് സെയ്‌ഫിയെ സ്വകാര്യ എസ്‌യുവിയിൽ റോഡ് മാർഗം സംസ്ഥാനത്തേക്ക് കൊണ്ടുവരാൻ കേരള പൊലീസ് തീരുമാനിച്ചത്. എന്നാൽ യാത്രക്കിടയിൽ വാഹനത്തിന്‍റെ ടയർ പൊട്ടിയതോടെ തന്ത്രം പാളി. ഏപ്രിൽ ആറിന് പുലർച്ചെയോടെയാണ് പ്രതി ഷാരൂഖ് സെയ്‌ഫിയുമായി കേരള പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്ത് എത്തിയത്.

മഹാരാഷ്‌ട്ര എടിഎസാണ് ഷാരൂഖ് സെയ്‌ഫിയെ പിടികൂടിയത്. പിന്നാലെ കേരളത്തിൽ നിന്നുള്ള സംഘം അവിടേക്ക് യാത്ര തിരിക്കുകയായിരുന്നു. രത്നഗിരിയിൽ നിന്നും ഇന്നോവ കാറിലായിരുന്നു കർണാടക വരെ എത്തിയത്. തുടർന്ന് അന്വേഷണ സംഘം കാസർകോട് വഴി കണ്ണൂരിലെത്തുകയായിരുന്നു.

എന്നാൽ പിന്നീടുള്ള യാത്രയിൽ ഏറെ നാടകീയത നിറഞ്ഞു. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂർ മേലൂരിൽ വച്ച് വാഹനത്തിന്‍റെ പിന്നിലെ ടയർ പഞ്ചറായി. KL 14 Y 7777 ഫോർട്യൂണർ കാറിന്‍റെ ടയർ തീർത്തും ഉപയോഗ ശൂന്യമായി. ഇതോടെ അന്വേഷണ സംഘവും പ്രതിയും പെരുവഴിയിലായി. പുലർച്ചെ 3.30 മുതൽ ഏതാണ്ട് രണ്ട് മണിക്കൂറോളം വാഹനം റോഡിൽ കിടന്നു.

തുടർന്നുള്ള യാത്രക്കായി അവിടെ നിന്നും ബൊലേറോ വാഹനം എത്തിച്ചിരുന്നു. എന്നാൽ ഇതും സ്റ്റാർട്ടായില്ല. തുടർന്ന് കണ്ണൂർ കാടാച്ചിറയിൽ നിന്ന് 'എൽ' ബോർഡ് വച്ച വാഗണർ കാറിൽ പ്രതിയെ കോഴിക്കോട്ടേക്ക് എത്തിക്കുകയായിരുന്നു.

Also read : വിനയായത് രണ്ടാം ഫോൺ; ഷഹറൂഖിനെ കേരള പൊലീസിന് കൈമാറി, എൻഐഎ വരെ ഇടപെട്ട കേസിന്‍റെ അന്വേഷണ വഴിയിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.