ETV Bharat / state

ആനവണ്ടിയില്‍ 'കൊട്ടക'യിലേക്ക്; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തയ്യാറായി കെഎസ്ആര്‍ടിസി - സിറ്റി സർക്കുലർ

രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി തലസ്ഥാനത്തെത്തുന്ന ഡെലിഗേറ്റുകൾക്ക് ടുഡേ, ഗുഡ് ഡേ, ട്രാവല്‍ കാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളിലൂടെ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി

IFFK  Thiruvananthapuram  KSRTC  KSRTC is ready to make travel facilities  Delegates  International Film Festival  ആനവണ്ടി  രാജ്യാന്തര ചലച്ചിത്രമേള  ഡെലിഗേറ്റുകള്‍  യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി  ടുഡേ  ഗുഡ് ഡേ  ട്രാവല്‍ കാര്‍ഡ്  തിരുവനന്തപുരം  സിറ്റി സർക്കുലർ  സർവീസുകൾ
ആനവണ്ടിയില്‍ 'കൊട്ടക'യിലേക്ക്; രാജ്യാന്തര ചലച്ചിത്രമേളക്കെത്തുന്ന ഡെലിഗേറ്റുകള്‍ക്ക് യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആര്‍ടിസി
author img

By

Published : Dec 8, 2022, 10:05 PM IST

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയോടാനുബന്ധിച്ച് തലസ്ഥാനത്തെത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെഎസ്ആർടിസി. ഫെസ്‌റ്റിവൽ പ്രദർശന സമയമായ രാവിലെ ഒമ്പത് മണി മുതൽ രാത്രി പത്ത് വരെ സിറ്റി സർക്കുലർ സർവീസുകൾ ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കുമെന്ന് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സിറ്റി സർക്കുലർ സർവീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്‌റ്റിവലിന്‍റെ പ്രദർശനം നടക്കുന്ന പ്രധാന തിയേറ്ററുകൾ.

നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവീസുകൾ ലഭ്യമാണ്. ഒരു ട്രിപ്പിൽ പൂർണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്ക്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന "ടുഡേ" ടിക്കറ്റ് എടുത്താൽ എല്ലാ തിയറ്ററുകളിലേക്കും യാത്ര ചെയ്യാം. 50 രൂപ മുടക്കി "ഗുഡ് ഡേ" ടിക്കറ്റെടുത്താൽ 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാം.

ഈ രണ്ടു ടിക്കറ്റും സിറ്റി സർക്കുലർ ബസുകളിൽ ലഭിക്കും. 100 രൂപ വിലയുള്ള കെഎസ്ആർടിസി ട്രാവൽ കാർഡ് എടുക്കുന്ന ഡെലിഗേറ്റുകൾക്ക് അതേ മൂല്യമുള്ള യാത്ര സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവീസുകളിലും നടത്താം. ഡെലിഗേറ്റുകൾക്ക് രാത്രി വൈകിയും റെയിൽവേ സ്‌റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന രാത്രികാല ഇലക്ട്രിക് ബസുകളിൽ നെടുമങ്ങാട്, വെഞ്ഞാറമൂട്, കിളിമാനൂർ, നെയ്യാറ്റിൻകര, കാട്ടാക്കട, പൂവ്വാർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് രാത്രി 12 മണി വരെ സർവീസുകൾ ലഭ്യമാണ്.

പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റുകൾക്കായി ഒരു ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കും. കെഎസ്ആർടിസി ട്രാവൽ കാർഡ്, ഗുഡ് ഡേ, ടുഡേ ടിക്കറ്റുകൾ എന്നിവ ഇവിടെ നിന്നും ഡെലിഗേറ്റുകൾക്ക് വാങ്ങാം. പ്രദർശനം നടക്കുന്ന എല്ലാ തിയേറ്ററുകളിലും സിറ്റി സർക്കുലർ സർവീസുകളുടെ സമയക്രമവും വിശദമായ റൂട്ടും ഉടൻ പ്രസിദ്ധീകരിക്കുമെന്നും മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.