തിരുവനന്തപുരം : പുതുപുത്തനായി ഉദ്ഘാടനത്തിന് അണിഞ്ഞൊരുങ്ങുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പുതിയ എംഡിയെ നിയമിച്ച് സര്‍ക്കാര്‍ (Divya S Iyer new duty). പത്തനംതിട്ട ജില്ല കലക്‌ടര്‍ സ്ഥാനത്ത് നിന്ന് കേരള സോളിഡ് മാനേജ്‌മെന്‍റ് പ്രോജക്‌ട് ഡയറക്‌ടറായി നിയമിതയാകുന്ന ദിവ്യ എസ് അയ്യര്‍ക്ക് വിഴിഞ്ഞം പോര്‍ട്ട് എംഡിയുടെ അധിക കൂടി ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെ ആറ് ജില്ല കലക്‌ടര്‍മാരെ സ്ഥലം മാറ്റി (IAS Transfer).
എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്‌ടര്‍. ആലപ്പുഴയില്‍ ജോണ്‍ വി സാമുവല്‍, കൊല്ലത്ത് എന്‍ ദേവീദാസ്, മലപ്പുറത്ത് വി ആര്‍ വിനോദ്, കണ്ണൂരില്‍ അരുണ്‍ കെ വിജയന്‍, കോഴിക്കോട് സ്‌നേഹില്‍കുമാര്‍ സിങ് എന്നിവരാണ് പുതിയ കലക്‌ടര്‍മാര്‍. ആലപ്പുഴ കലക്‌ടര്‍ സ്ഥാനമൊഴിയുന്ന ഹരിത വി കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്‌ടറായി നിയമിച്ചു. അഫ്‌സാന പര്‍വീണിനെ ഫുഡ് സേഫ്റ്റി കമ്മിഷണറാക്കി ഉത്തരവിറക്കി. സ്‌മാര്‍ട്ട് സിറ്റി സിഇഒയുടെ അധിക ചുമതലയും അഫ്‌സാന വഹിക്കും (new appointments of IAS officers Kerala).
മറ്റ് നിയമനങ്ങള്‍: പഞ്ചായത്ത് ഡയറക്‌ടര്‍ - വി ആര്‍ പ്രേംകുമാര്‍, തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി - സൗരഭ് ജയിന്‍. ഇദ്ദേഹം കയര്‍, കൈത്തറി, കശുവണ്ടി വകുപ്പിന്‍റെ അധിക ചുമതല കൂടി വഹിക്കും. ന്യൂഡല്‍ഹി കേരള ഹൗസ് റസിഡന്‍റ് കമ്മിഷണര്‍ - അജിത് കുമാര്‍ (ഭക്ഷ്യ പൊതു വിതരണ സെക്രട്ടറി, കാപിറ്റല്‍ റീജിയണ്‍ ഡെവലപ്‌മെന്‍റ് പ്രോജക്‌ട് സ്‌പെഷ്യല്‍ ഓഫിസര്‍ അധിക ചമുതല)
വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ - എച്ച് ദിനേശന്‍, പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ ആന്‍ഡ് മോണിറ്ററിങ് ഡെപ്യൂട്ടി സെക്രട്ടറി ആന്‍ഡ് ഡയറക്‌ടര്‍ - ജി പ്രിയങ്ക, കെടിഡിസി എംഡി ശിഖ സുരേന്ദ്രന് ആരോഗ്യ കുടുംബ ക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്‌ടര്‍ - ചേതന്‍കുമാര്‍ മീണയ്‌ക്ക് കേരള ഹൗസ് അഡിഷണല്‍ റെസിഡന്‍റ് കമ്മിഷണര്‍, വാട്ടര്‍ അതോറിട്ടി ജോയിന്‍റ് എംഡി ദിനേശന്‍ ചെറുവത്തിനെ ഭൂജല വകുപ്പ് ഡയറക്‌ടറുടെ അധിക ചുമതല നല്‍കി. വ്യവസായ വകുപ്പ് ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസിനെ വ്യവസായ വികസന കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍, കയര്‍ വികസന വകുപ്പ് ഡയറക്‌ടര്‍ എന്നിവയുടെ അധിക ചുമതല നല്‍കി. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ കെ സുധീറിനെ പ്രവേശന പരീക്ഷ കമ്മിഷണറുടെ അധിക ചുമതല നല്‍കി.