തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് ചെറിയ അഴിച്ചുപണി. ആസൂത്രണ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയെ ധനകാര്യ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. അദ്ദേഹം ആസൂത്രണ വിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിയായും തുടരും.
ഇലക്ട്രോണിക് ആന്‍ഡ് ഐ.ടി വിഭാഗം സെക്രട്ടറി രത്തന്‍ യു ഖേല്‍ഖര്‍ക്ക് നികുതി വകുപ്പിന്‍റെ അധിക ചുമതല നല്‍കി. വിദേശ പഠനം കഴിഞ്ഞ് സംസ്ഥാന സര്‍വീസില്‍ മടങ്ങിയെത്തുന്ന കെ.വാസുകിയെ ലാന്‍ഡ് റവന്യൂ കമ്മിഷണറായി നിയമിച്ചു. ദുരന്ത നിവാരണ കമ്മിഷന്‍റെ അധിക ചുമതല കൂടി അവര്‍ക്ക് നല്‍കി.
വിദേശ പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ഡോ. കാര്‍ത്തികേയനെ മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു.