ETV Bharat / state

തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുകച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ

90 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ കുറയുകയും യുഡിഎഫ് വോട്ടുകൾ അതനുസരിച്ച് കൂടുകയും ചെയ്തതായി കണക്കുകൾ നിരത്തി വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ആരോപണം.

The Chief Minister said that there was a huge vote-buying in the election  നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുകച്ചവടം  ഗുരുതര ആരോപണം  മുഖ്യമന്ത്രി പിണറായി വിജയൻ  ബിജെപിയുമായി വോട്ടുകച്ചവടം
തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുകച്ചവടം നടന്നുവെന്ന് മുഖ്യമന്ത്രി
author img

By

Published : May 3, 2021, 6:33 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിൽ വോട്ടുകച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുണ്ടറയും തൃപ്പൂണിത്തുറയും പാലായുമടക്കം 10 മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചത് ബിജെപിയുടെ വോട്ടു വാങ്ങിയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വോട്ടെണ്ണലിൻ്റെ തലേദിവസം പോലും വിജയിക്കുമെന്ന് യുഡിഎഫ് പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനു കാരണം ഈ വോട്ടുകച്ചവടമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടു ചർച്ചയാണ് നടന്നത്. 90 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ കുറയുകയും യുഡിഎഫ് വോട്ടുകൾ അതനുസരിച്ച് കൂടുകയും ചെയ്തതായി കണക്കുകൾ നിരത്തി വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ആരോപണം.

ബിജെപിയുമായി വോട്ടുകച്ചവടം നടന്നിരുന്നെങ്കിൽ യുഡിഎഫിൻ്റെ നില ഇതിലും മോശമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വലിയ നേട്ടം ഉണ്ടാക്കുന്നു എന്ന് പൊതുവേ പറയുന്ന ഘട്ടത്തിൽ ഭീമമായ ഈ വോട്ടു ചോർച്ചയുടെ കാരണമെന്താണ്? പുറമേ കാണുന്നതിനേക്കാൾ വലിയ കച്ചവടമാണ് നടന്നത്. 2016 നെ അപേക്ഷിച്ച് പുതിയ വോട്ടർമാർ വന്നപ്പോൾ ഉണ്ടാകേണ്ട സ്വാഭാവിക വർധന ബിജെപിക്ക് മാത്രം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സുൽത്താൻ ബത്തേരി, പെരുമ്പാവൂർ, ചാലക്കുടി, കോവളം, കടുത്തുരുത്തി എന്നിവിടങ്ങളിലെ യു ഡി എഫ് വിജയവും ബി ജെ പിയുടെ വോട്ടു വാങ്ങിയാണ്. വലിയ രീതിയിൽ വോട്ടു മറിച്ചിട്ടും ചില മണ്ഡലങ്ങളിൽ വിജയിക്കാൻ ഇടതുമുന്നണിക്കായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പല മണ്ഡലങ്ങളിലും എൽഡിഎഫിൻ്റെ ഭൂരിപക്ഷം കുറക്കാനും വോട്ട് കച്ചവടം വഴിയൊരുക്കി. 2016 നെ അപേക്ഷിച്ച് ബിജെപിക്ക് 428531 വോട്ടിൻ്റെ കുറവുണ്ടായി. 2.61 ശതമാനത്തിൻ്റെ കുറവാണുണ്ടായത്. 2016 ൽ 7808355 വോട്ടുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ 8209196 ആണ് ലഭിച്ചത്. ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ യുഡിഎഫിനാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതേസമയം 2016 ൽ 42.3 ആയിരുന്ന എൽഡിഎഫിൻ്റെ വോട്ടുവിഹിതം 45.2 ആയി ഉയർന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട് മതനിരപേക്ഷമായി ഉറച്ചു നിന്നതും ജനക്ഷേമ പ്രവർത്തനങ്ങൾ തുടരണമെന്ന ആഗ്രഹവുമാണ് എൽഡിഎഫിൻ്റെ വിജയത്തിന് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.