തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൾസ് ഓക്‌സിമീറ്ററിൻ്റെ ഉപയോഗം പരിചയപ്പെടുത്തി തിരുവനന്തപുരം സ്വദേശിയും ഫാർമസിസ്റ്റുമായ സ്‌മിത. രക്തത്തിലെ ഓക്‌സിജൻ്റെ അളവ് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണമാണ് പൾസ് ഓക്‌സിമീറ്റർ.
Read more: പൾസ് ഓക്‌സി മീറ്ററുകളുടെ കരിഞ്ചന്ത വിൽപ്പന : കർശന നടപടിയെന്ന് മുഖ്യമന്ത്രി
കൊവിഡ് ബാധിതനായ വ്യക്തിക്ക് ഉണ്ടാകുന്ന ന്യൂമോണിയയുടെ ആദ്യഘട്ടത്തിൽ ഓക്‌സിജൻ്റെ കുറവ് ഉണ്ടാകാം. ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാകണമെന്നുമില്ല. ശ്വാസതടസം ഉണ്ടാകുന്നതിനു മുൻപ് തന്നെ പൾസ് ഓക്‌സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജൻ്റെ അളവ് മനസിലാക്കാൻ കഴിയും. രോഗബാധിതർ അല്ലാത്തവർക്കും ഓക്‌സീമീറ്ററിൻ്റെ സഹായത്തോടെ ഓക്‌സിജൻ്റെ അളവ് നിയന്ത്രിതമാണോ എന്ന് കണ്ടെത്താൻ ആകും.
അതേസമയം രണ്ടാം തരംഗം അതിതീവ്രമായതോടെ സർജിക്കൽ ഉപകരണങ്ങളുടെ വില കുത്തനെ കൂടുകയാണ്. കൊവിഡ് രോഗികൾക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കും ഉപകാരപ്രദമായ പൾസ് ഓക്‌സീമീറ്ററിൻ്റെ ക്ഷാമവും രൂക്ഷമാണ്. ആവശ്യം കൂടിയതോടെ സ്റ്റോക്ക് തീരുന്ന സാഹചര്യമാണ് പലയിടങ്ങളിലും ഉള്ളത്.