ETV Bharat / state

വെള്ളറടയിൽ വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ - വീട്ടമ്മ ആത്മഹത്യ

ആത്മഹത്യ ചെയ്‌ത ഗോപികയുടെ സുഹൃത്തായ പൂവാർ സ്വദേശി വിഷ്‌ണുവിനെ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്‌തത്.

house wife hanged boyfriend arrested  house wife hanged in neyyattinkara  വെള്ളറടയിൽ വീട്ടമ്മ തൂങ്ങി മരിച്ചു  വീട്ടമ്മ ആത്മഹത്യ  വീട്ടമ്മയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് അറസ്റ്റിൽ
വെള്ളറടയിൽ വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
author img

By

Published : Jan 24, 2022, 9:46 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്‍റെ ഭാര്യ ഗോപിക(26)യെ ആണ് മരിച്ച നിലയിൽ കണ്ടത്. ഗോപികയുടെ സുഹൃത്തായ പൂവാർ സ്വദേശി വിഷ്‌ണുവിനെ ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്‌തത്.

സംഭവത്തെക്കുറിച്ച് അറിയുന്നത് ഇങ്ങനെ:

ഏഴ് വർഷം മുൻപായിരുന്നു പെരുങ്കടവിള സ്വദേശിയായ ഗോപികയുടേയും ഷെറിന്‍റേയും വിവാഹം. രണ്ട് വർഷം മുൻപ് ക്ഷേത്ര ഉത്സവത്തിനിടെ പരിചയപ്പെട്ട വിഷ്‌ണുവുമായി ഗോപിക അടുപ്പത്തിലായി. എന്നാൽ ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു. ഇതേത്തുടർന്ന് വിഷ്‌ണു ഗോപികയെ സംബന്ധിക്കുന്ന അശ്ലീല ചുവയുള്ള സന്ദേശം ഷെറിന്‍റെ വാട്‌സ്ആപ്പിലേക്ക് അയച്ചു.

ഇതിൻറെ പകർപ്പ് വിഷ്‌ണു ഗോപികയ്‌ക്കും അയച്ചു നൽകി. തുടർന്ന് പ്രകോപിതയായ ഗോപിക വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന് വിഷ്‌ണു ഗോപികയുടെ വീട്ടിലെത്തിയെങ്കിലും വീട് അടച്ച നിലയിലായിരുന്നു. കിടപ്പുമുറിയുടെ ജനൽപാളി അടിച്ചുതകർത്ത് നോക്കിയപ്പോഴാണ് ഗോപികയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്.

പിൻ വാതിൽ തകർത്ത് അകത്ത് കയറിയ വിഷ്‌ണു ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായത്തോടെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗോപിക തന്‍റെ സഹോദരിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിഷ്‌ണു ഓട്ടോറിക്ഷ ഡ്രൈവറുടെ സഹായം തേടിയത്. ഗോപിക-ഷെറിൻ ദമ്പതികൾക്ക് ഒരു പെൺകുട്ടിയാണ് ഉള്ളത്. കുട്ടിയെ ട്യൂഷന് പറഞ്ഞുവിട്ട ശേഷമായിരുന്നു ഗോപികയുടെ ആത്മഹത്യ.

ആശുപത്രിയിൽ നിന്ന് കടന്നു കളയാൻ ശ്രമിച്ച വിഷ്‌ണുവിനെ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് വിഷ്‌ണു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോപികയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Also Read: ആർഎസ്‌എസ്‌ പ്രവർത്തകന്‍റെ കൊലപാതകം: മുഖ്യസൂത്രധാരൻ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.