തിരുവനന്തപുരം: തെങ്ങ് കടപുഴകി ഓടിട്ട വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. പനപ്പാംകുന്ന് മലയ്ക്കൽ പുത്തൻവിള വീട്ടിൽ രാധാകൃഷ്‌ണപിള്ളയുടെ വീടാണ് തകര്‍ന്നത്. ശനിയാഴ്‌ച വൈകിട്ട് നാല് മണിയോടെ വീശിയ ശക്തമായ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്.
രാധാകൃഷ്‌ണപിള്ളയും ഭാര്യ വസന്തകുമാരിയും വീടിന്‍റെ വരാന്തയിൽ നിൽക്കുകയായിരുന്നു. ആര്‍ക്കും അപായമില്ല. കടയ്ക്കൽ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളെത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്.