ETV Bharat / state

Hi tech Cheating in ISRO Exam ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടി; 2 ഹരിയാന സ്വദേശികള്‍ പിടിയില്‍, ഉത്തരം കേട്ടെഴുതിയത് ബ്ലൂടൂത്ത് വഴി - ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടി

VSSC recruitment exam വിഎസ്എസ്‌സിയിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കിടെയാണ് ഹരിയാന സ്വദേശികള്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് പിടിയിലായത്

Cheating in ISRO Exam  Cheating in ISRO Exam Two Haryana natives arrested  Cheating in ISRO Exam Thiruvananthapuram  VSSC recruitment exam  Hi tech Cheating in ISRO Exam  VSSC recruitment exam  VSSC recruitment exam cheating  ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടി  വിഎസ്എസിസിയിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പരീക്ഷ  ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടി  തിരുവനന്തപുരം ഐഎസ്ആർഒ പരീക്ഷ കോപ്പിയടി
Hi tech Cheating in ISRO Exam
author img

By

Published : Aug 20, 2023, 10:02 PM IST

Updated : Aug 20, 2023, 10:46 PM IST

തിരുവനന്തപുരം: ഐഎസ്ആർഒ പരീക്ഷയ്ക്കിടെ കോപ്പിയടി (Hi tech cheating in ISRO exam). സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിലായി. ഹരിയാന സ്വദേശികളായ സുമിത് കുമാര്‍, സുനിൽ എന്നിവർക്കെതിരെയാണ് (Haryana native accused) മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത് (Case in museum police station). വിഎസ്എസ്‌സിയിലേക്കുള്ള(Vikram Sarabhai Space Centre) റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കിടെ ഇന്ന് രാവിലെയാണ് സംഭവം.

കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സ്‌കൂളിലും വച്ച് പരീക്ഷ എഴുതിയവരാണ് പൊലീസ് പിടിയിലായത്. ടെക്‌നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നതിനായുള്ള പരീക്ഷയായിരുന്നു നടന്നത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ചായിരുന്നു കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ച് ചോദ്യങ്ങള്‍ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാനയിലെ സുഹൃത്തുക്കൾക്ക് അയച്ചുനല്‍കി. തുടർന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു.

പ്ലസ് ടു യോ​ഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് കോപ്പിയടിക്കാൻ ശ്രമം നടത്തിയത്. ഇതിനായുള്ള ആസൂത്രണം നടന്നത് ഹരിയാനയില്‍ വച്ചാണെന്നാണ് പ്രാഥമിക വിവരം. സുനിൽ 79 മാര്‍ക്കിന്‍റെ ഉത്തരങ്ങളും സുമിത് 25ലധികം മാര്‍ക്കിന്‍റെ ഉത്തരങ്ങളും എഴുതിയിരുന്നു. പരീക്ഷയ്ക്കിടെ കോപ്പിയടി നടക്കുന്നുവെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

ബിഹാറില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടി, സംഭവം 2022ല്‍: ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ച സംഭവം 2022 ഒക്‌ടോബറില്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഈ സംസ്ഥാനത്തെ ഗയ ജില്ലയില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച 36 ഉദ്യോഗാര്‍ഥികളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള നീക്കം സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ഗയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് വിശദമാക്കിയിരുന്നു.

ALSO READ | കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്‍റ് പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് കോപ്പിയടി; 36 പേർ പിടിയില്‍

പ്രതികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇനി ഇത്തരം കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, ഉത്തര്‍പ്രദേശ് സബോർഡിനേറ്റ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പ്രിലിമിനറി എലിജിബിലിറ്റി ടെസ്റ്റ് (UPSSSC PET) നടക്കുന്നതിനിടെ മറ്റൊരാളുടെ അഡ്‌മിറ്റ് കാര്‍ഡുമായി പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥിയെ പിടികൂടിയ സംഭവം ഇതേ വര്‍ഷമാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

ലഖിംപൂർ ഖേരി സ്വദേശിയായ ഉദ്യോഗാര്‍ഥിയെ അറസ്റ്റ് ചെയ്‌തതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും പിലിഭിത് അഡീഷണൽ എസ്‌പി പവിത്ര മോഹൻ ത്രിപാഠി പറഞ്ഞു. അതേസമയം സബോർഡിനേറ്റ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പ്രിലിമിനറി എലിജിബിലിറ്റി ടെസ്റ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ അധികൃതർ ഒരുക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനുള്ള യാത്ര സൗകര്യം കണക്കിലെടുക്കാതെയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചതെന്ന പരാതിയും 2022 ഒക്‌ടോബറില്‍ പുറത്തുവന്നിരുന്നു.

Last Updated : Aug 20, 2023, 10:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.