തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115. 5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read: ലഖിംപൂർ ഖേരി: വീണ്ടും അസംതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ കേരളത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ ഈ ദിവസങ്ങളില്‍ കടലിൽ പോകരുതെന്നും കലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.