തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഇതു സംബന്ധിച്ച മാർഗരേഖ ഇറക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നത്തെ മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും. ലോക്ക് ഡൗൺ ഒഴിവാക്കി കർശനനിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് സർവകക്ഷി യോഗത്തിലെ തീരുമാനം.
ഏതൊക്കെ മേഖലയിൽ കർശന നിയന്ത്രണം വേണം എന്തൊക്കെ ഇളവുകൾ അനുവദിക്കണം എന്നിവയാണ് ഇന്നത്തെ മന്ത്രിസഭാ യോഗം പരിശോധിക്കുന്നത്. മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആൾക്കാരുടെ എണ്ണവും പൊതു ചടങ്ങുകളിലെ ക്രമീകരണവും മാർഗരേഖയിൽ ഉണ്ടാകും. മന്ത്രിസഭായോഗം അംഗീകാരം നൽകിയാൽ ഇന്നു തന്നെ സർക്കാർ ഉത്തരവായി പുറത്തിറങ്ങും.