തിരുവനന്തപുരം : നിയമസഭ കഴിഞ്ഞ ദിവസങ്ങളിൽ പാസാക്കിയ ജനവിരുദ്ധ ബില്ലുകളിൽ ഗവർണർ ഒപ്പിടരുതെന്ന് പതിപക്ഷ നേതാവ് വിഡി സതീശൻ. സർവകലാശാല ഭേദഗതി ബില്‍, ലോകായുക്ത ഭേദഗതി ബില്‍, ക്ഷീരസംഘങ്ങളിൽ അഡ്‌മിനിസ്ട്രേറ്റർമാർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന ബില്‍ എന്നിവയെല്ലാം ജനവിരുദ്ധമാണ്. അത്തരം ബില്ലുകളിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്‌താവനയെ പ്രതിപക്ഷം സ്വാഗതം ചെയ്യുന്നു.
നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍റെ പ്രസ്‌താവന പൊതുസമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. വി ശിവൻകുട്ടി കരുതിക്കൂട്ടി തന്നെയാണ് അന്ന് അക്രമത്തിന് നിയമസഭയിലെത്തിയത് എന്നത് വ്യക്തമാണ്. അതിനായി പ്രത്യേക അടി വസ്ത്രം അദ്ദേഹം അണിഞ്ഞെത്തിയതും പിന്നീട് ബോധം കെട്ട് നിലത്ത് വീണതും കേരളം ലൈവായി കണ്ടതാണ്.
മാധ്യമ പ്രവർത്തകരിൽ പലരും ഇത് നേരിട്ട് കണ്ടതുമാണ്. ശിവൻകുട്ടിയെ യുഡിഎഫ് എം എൽ എമാർ സഭയിൽ മർദിച്ചുവെന്ന ജയരാജന്‍റെ ആരോപണം ആര് വിശ്വസിക്കുമെന്നും സതീശൻ ചോദിച്ചു.