തിരുവനന്തപുരം : സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ ലജ്ജിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലാ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിയമസഭ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ല് തന്‍റെ മുന്നിലെത്തുമ്പോൾ ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമല്ലാത്ത ഒരു ബില്ലും അംഗീകരിക്കില്ല.
സർവകലാശാലയുടെ സ്വയം ഭരണാവകാശം തകർത്ത് ബന്ധു നിയമനത്തിന് വൈസ് ചാൻസലറെ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സർവകലാശാലകൾ യുജിസി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. നിയമനിർമാണത്തിന് നിയമസഭയ്ക്ക് പൂർണ അധികാരമുണ്ട്.
also read:ഗവർണറുടേത് നിഴല്‍ യുദ്ധം, നടപടികള്‍ സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധം; രൂക്ഷ വിമര്‍ശനവുമായി ജനയുഗം
എന്താണ് ബില്ലിലെ നിർദ്ദേശങ്ങൾ എന്ന് തനിക്കിപ്പോൾ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ല് തന്‍റെ മുന്നിലെത്തുമ്പോൾ ഭരണഘടനയും നിയമവും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റും. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ഉണ്ടായ ആക്രമണം ആസൂത്രിതമാണെന്നും ഗവർണർ ആവർത്തിച്ചു.