തിരുവനന്തപുരം:അണുബാധയെത്തുടർന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമിക്കുന്ന ആർച്ച് ബിഷപ്പ് സൂസൈപാക്യത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിലെത്തിയാണ് സൂസെപാക്യത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ഗവർണ്ണർ തിരക്കിയത്. പത്ത് മിനിറ്റോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. സൂസെപാക്യത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കേരളത്തിനു വേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുമുള്ള അദ്ദേഹത്തിൻ്റെ പ്രാർത്ഥന തുടരട്ടെയെന്നും ഗവർണർ പറഞ്ഞു.
റോമിൽ സന്ദർശനം നടത്തിയശേഷം മടങ്ങും വഴി അണുബാധയുണ്ടായ ബിഷപ് സൂസൈപാക്യത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ആശുപത്രി വിട്ടെങ്കിലും പൂർണ വിശ്രമത്തിലാണ് സൂസെപാക്യം.