തിരുവനന്തപുരം: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉപവസിക്കാന്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജൂലൈ 14 രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് അദ്ദേഹം ഉപവസിക്കുന്നത്. കേരള ഗാന്ധി സ്‌മാരക നിധിയും ഗാന്ധിയൻ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഉപവാസം.
ALSO READ: കേരളത്തിൽ നിന്ന് ഒരു വ്യവസായ സ്ഥാപനവും പൂട്ടി പോകാൻ പാടില്ല:വി.ഡി. സതീശൻ
ബുധനാഴ്‌ച 4.30ന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ പ്രാർഥന യജ്ഞത്തിൽ പങ്കെടുത്ത് ഗവർണർ ഉപവാസം അവസാനിപ്പിക്കും. സ്ത്രീസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി ഗാന്ധിയൻ സംഘടനകൾ സംയുക്തമായി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനവും തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം നിർവഹിക്കും.