ETV Bharat / state

Employee dependent | ഇനി ആ പരിപാടി നടക്കില്ല, ആശ്രിത നിയമനം വഴി ജോലി നേടുന്നവർ ഉറപ്പുകൾ പാലിച്ചില്ലെങ്കില്‍ ശമ്പളം പിടിക്കും

ആശ്രിത നിയമനം നേടി വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. തഹസീല്‍ദാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ശമ്പളം പിടിക്കല്‍ സംബന്ധിച്ച് നിയമനാധികാരി അന്തിമ തീരുമാനമെടുക്കുക.

government employees salary seize  government employees  dependents  Kerala Government  Employee dependent  ആശ്രിതരെ സംരക്ഷിക്കാതിരുന്നാല്‍  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കും  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം  ശമ്പളം പിടിച്ചെടുക്കും  ആശ്രിത നിയമനം  ജീവനക്കാര്‍  സമാശ്വാസ തൊഴില്‍ദാന പദ്ധതി  മന്ത്രിസഭ  ആശ്രിതര്‍
ആശ്രിതരെ സംരക്ഷിക്കാതിരുന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കും; തീരുമാനവുമായി മന്ത്രിസഭ യോഗം
author img

By

Published : Jul 12, 2023, 4:19 PM IST

തിരുവനന്തപുരം: ആശ്രിത നിയമനം നേടിയ ശേഷം ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നല്‍കി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്.

ഇതുപ്രകാരം ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിച്ചെടുക്കും. ഈ തുക അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാനാണ് തീരുമാനം.ഇതിനായി നിയമനാധികാരികളെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും. മാത്രമല്ല സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ പരാതി നല്‍കാം. ഉദ്യോഗസ്ഥന്‍റെ നിയമനാധികാരിക്കാണ് ആശ്രിതര്‍ രേഖാമൂലം പരാതി നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാകും തീരുമാനമെടുക്കുക.

വ്യവസ്ഥ ലംഘിച്ചവരെ എങ്ങനെ തിരിച്ചറിയും: ആശ്രിതര്‍ ഉന്നയിക്കുന്ന പരാതി തഹസില്‍ദാര്‍ മുഖേനയാണ് അന്വേഷണം നടത്തുക. തഹസീല്‍ദാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ശമ്പളം പിടിക്കല്‍ സംബന്ധിച്ച് നിയമനാധികാരി അന്തിമ തീരുമാനമെടുക്കുക. റിപ്പോര്‍ട്ട് ജീവനക്കാരന് എതിരാണെങ്കില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 25 ശതമാനം പ്രതിമാസം പിടിച്ചെടുക്കും. ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലാകും പിടിച്ചെടുക്കുന്ന തുക നിക്ഷേപിക്കുക.

ആക്ഷേപത്തില്‍ അപ്പീലും സമര്‍പ്പിക്കാം: തഹസില്‍ദാരുടെ അന്വേഷണത്തില്‍ ആക്ഷേപമുള്ള ജീവനക്കാര്‍ക്ക് അപ്പീല്‍ നല്‍കാനും അവസരം നല്‍കും. ജില്ല കലക്‌ടര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇത്തരത്തില്‍ പാരാതി നല്‍കുന്നതിന് സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി മൂന്ന് മാസത്തിനകം അപ്പീല്‍ നല്‍കണം. ജീവനക്കാരന്‍ നല്‍കിയ അപ്പീലില്‍ ജില്ല കലക്‌ടര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ അനുകൂല്യമുണ്ടെങ്കില്‍ ഇത്തരത്തില്‍ പരാതി ഉന്നയിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. എന്നാല്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്ന ആശ്രിതരെ സംരക്ഷിക്കാന്‍ ജോലി ലഭിച്ച ജീവനക്കാര്‍ ബാധ്യസ്ഥരാണ്. ആഹാരം, വസ്‌തു, പാര്‍പ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിര്‍വചനത്തില്‍പ്പെടുന്നത്.

Also read: മുന്‍ എം.എല്‍.എയുടെ മകന്‍റെ ആശ്രിത നിയമനം റദ്ദാക്കി ഹൈക്കോടതി

ആശ്രിത നിയമനങ്ങളിൽ നിയന്ത്രണം: അടുത്തിടെ സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ മരണപ്പെട്ടാൽ അവരുടെ ആശ്രിതർ ഒരു വർഷത്തിനുള്ളിൽ നിയമനം സ്വീകരിച്ചാൽ മാത്രമേ ആശ്രിത നിയമനത്തിന് അർഹത ലഭിക്കുകയുള്ളൂവെന്ന നിയന്ത്രണമാണ് സർക്കാർ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. സർവീസ് സംഘടനകളുമായെല്ലാം വിശദമായ ചർച്ചകൾ നടത്തിയ ശേഷം ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

മാത്രമല്ല ഒരു വർഷത്തിനകം നിയമനം നേടാൻ സാധിക്കാത്തവർക്ക് 10 ലക്ഷം രൂപ ആശ്രിത ധനമായി നൽകുമെന്നും തീരുമാനമുണ്ടായിരുന്നു. ഹൈക്കോടതിയുടെ അടക്കം നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആശ്രിത നിയമനങ്ങൾ നിയന്ത്രിക്കാൻ തയ്യാറെടുക്കുന്നതെന്നായിരുന്നു സർക്കാർ വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.