ETV Bharat / state

നഗരസഭയുടെ സോണൽ ഓഫീസിൽ ആക്രമണം: കുപ്രസിദ്ധ ഗുണ്ട ദീപു എസ് കുമാർ അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ട ദീപു എസ് കുമാർ പൊലീസ് പിടിയിലായി. നഗരസഭ ഉള്ളൂർ സോണൽ ഓഫീസിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ കേസിലാണ് അറസ്റ്റ്. അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടി കൂടിയത്.

author img

By

Published : Sep 29, 2019, 9:27 PM IST

നഗരസഭയുടെ സോണൽ ഓഫീസിൽ ആക്രമണം: കുപ്രസിദ്ധ ഗുണ്ട ദീപു എസ് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: നഗരസഭ ഉള്ളൂർ സോണൽ ഓഫീസിൽ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ദീപു എസ് കുമാർ (35) പിടിയിൽ. ഇന്നലെ വൈകിട്ട് 4.30 ഓടെ നഗരസഭ ഹെൽത്ത് വിഭാഗത്തിൽ ജീവനക്കാരനെ അന്വേഷിച്ചെത്തിയ ദീപു ഓഫീസിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റ് ജീവനക്കാരെ മർദ്ദിക്കുകയും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. സോണൽ ഓഫീസിലെ ക്യാഷറും ഭിന്നശേഷിക്കാരനുമായ അനിൽകുമാർ, ബിൽഡിംഗ് ഓവർസീയർ രാകേഷ് എന്നിവരെ മർദ്ദിക്കുകയും റവന്യു വിഭാഗത്തിലെ ഫയലുകളും കംപ്യൂട്ടറും ബലമായി പിടിച്ചെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

വനിതകൾ അടക്കം 45ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസിൽ മദ്യപിച്ച് എത്തിയ ദീപു യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. പരിക്കേറ്റ ജീവനക്കാർ ചികിൽസയിലാണ്. കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി രണ്ട് കൊലക്കേസിലും നിരവധി അടിപിടി, പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലുമായിരുന്നു. കഴക്കൂട്ടം അസി.കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാനായത്.

Intro:നഗരസഭയുടെ സോണൽ ആഫീസിൽ ഗുണ്ടാ ആക്രമണം നടത്തി ജീവനക്കാരെ മർദ്ധിച്ച കുപ്രസിദ്ധ ഗുണ്ട പിടിയിൽ.

കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭ ഉള്ളൂർ സോണൽ ആഫീസിൽ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ദീപു എസ് കുമാർ (35) പിടിയിൽ. ഇന്നലെ വൈകിട്ട് 4.30 ഓടു കൂടിയാണ് നഗരസഭ ഹെൽത്ത് വിഭാഗത്തിൽ ജീവനക്കാരെ അന്വേഷിച്ച് എത്തിയ ദീപു ആഫീസിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റ് ജീവനക്കാരെ മർദ്ദിക്കുകയും കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. സോണൽ ആഫീസിലെ ക്യാഷറും ഭിന്നശേഷിക്കാരനായ അനിൽകുമാർ, ബിൽഡിംഗ്
ഓവർസീയർ രാകേഷ് എന്നിവരെ മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം ഇഞ്ചിനിയറിംഗ്, റവന്യു വിഭാഗത്തിലെ ഫയലുകൾ എടുത്ത് എറിയുകയും കംപ്യൂട്ടർ ബലമായി പിടിച്ചെടുത്ത് വലിച്ചെറിയുകയും .ചെയ്തു. വനിതകൾ അടക്കം 45ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ആഫീസിൽ മദ്യപിച്ച് എത്തിയ ദീപു യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാർ ചികിൽസയിലാണ്. കഴക്കൂട്ടം, ശ്രീകാര്യം, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി രണ്ട് കൊലക്കേസിലും നിരവധി അടിപിടി പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഇയാൾ. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലായിരുന്നു. ആക്രമണം നടന്നയുടൻ തന്നെ കഴക്കൂട്ടം അസി.കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാനായത്. ശ്രീകാര്യം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്, എസ് ഐ മാരായ ബിജു, സജികുമാർ എ എസ് ഐ സജി, സിവിൽ പോലീസ് പോലീസ് ഓഫീസർമാരായ വിനോദ്, വിഷ്ണു, രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തുBody:..........Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.